---
title: "പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തൊഴിലാളികള്‍ക്ക് മിനിമം കൂലി ഉറപ്പാക്കണം; ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍"
english_title: "Ensure a minimum wage for plantation corporation workers; Bhaskaran Kozhukallur perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18535/ensure-a-minimum-wage-for-plantation-corporation-workers-bhaskaran-kozhukallur-perambra"
published_at: "2021-12-31T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ceb82c8429f_index.jpg"
keywords: []
---

# പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തൊഴിലാളികള്‍ക്ക് മിനിമം കൂലി ഉറപ്പാക്കണം; ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍

> **Lead Summary:**  **പേരാമ്പ്ര: **പേരാമ്പ്ര എസ്റ്റേറ്റ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തൊഴിലാളികള്‍ക്ക് മിനിമം കൂലി ഉറപ്പാക്കാന്‍ തയ്യാറാവണം. കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം കൂലിയായ 600 രൂപയെങ്കിലും പൊതുമേഖലാ സ്ഥാപനമായ പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ തൊഴിലാളികള്‍ക്ക് അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

## Article Content

 **പേരാമ്പ്ര: **പേരാമ്പ്ര എസ്റ്റേറ്റ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തൊഴിലാളികള്‍ക്ക് മിനിമം കൂലി ഉറപ്പാക്കാന്‍ തയ്യാറാവണം. കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം കൂലിയായ 600 രൂപയെങ്കിലും പൊതുമേഖലാ സ്ഥാപനമായ പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ തൊഴിലാളികള്‍ക്ക് അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

പേരാമ്പ്ര എസ്റ്റേറ്റ് ലേബര്‍ സെന്ററിന്റെ ഓഫീസ് ഉദ്ഘാടനം എച്ച്എംഎസ് ജില്ലാ സെക്രട്ടറി ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ നിര്‍വ്വഹിച്ചു. യൂണിയന്‍ പ്രസിഡണ്ട് കെ.ജി. രാമനാരായണന്‍ അധ്യക്ഷത വഹിച്ചു.

കടുത്ത വിലക്കയറ്റം മൂലം, നിലവിലെ 500 രൂപയില്‍ താഴെ മാത്രം വരുന്ന ദിവസക്കൂലി അപര്യാപ്തമാണെന്നും ഏഴു വര്‍ഷമായി ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് അടിസ്ഥാന കൂലിയിനത്തില്‍ വര്‍ധനവ് വരുത്താന്‍ അധികൃതര്‍ തയ്യാറാകാത്തത് മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

എച്ച്എംഎസ് ജില്ലാ വൈ. പ്രസിഡന്റ് ഷാജി വട്ടോളി, വിജു ചെറുവത്തൂര്‍, ഡാനിഷ് കൊമ്മറ്റത്തില്‍, സിന്ധു മൈക്കിള്‍, എന്‍.ജെ. തോമസ്, പി.കെ. പ്രേമലത എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18535/ensure-a-minimum-wage-for-plantation-corporation-workers-bhaskaran-kozhukallur-perambra)