---
title: "പുതുവല്‍സരത്തില്‍ പിറക്കുന്ന കുരുന്നുകള്‍ക്ക് സൗജന്യ വസ്ത്രങ്ങളുമായി ലിറ്റില്‍ ചിക്ക് "
english_title: "Little Chic with free costumes for newborn babies perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18538/little-chic-with-free-costumes-for-newborn-babies-perambra"
published_at: "2021-12-31T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cec0ce540d6_0000 WATERMARK.jpg"
keywords: []
---

# പുതുവല്‍സരത്തില്‍ പിറക്കുന്ന കുരുന്നുകള്‍ക്ക് സൗജന്യ വസ്ത്രങ്ങളുമായി ലിറ്റില്‍ ചിക്ക് 

> **Lead Summary:** **നാദാപുരം: **പുതുവല്‍സരത്തില്‍ പിറക്കുന്ന കുരുന്നുകള്‍ക്ക് സൗജന്യ വസ്ത്രങ്ങളുമായി ലിറ്റില്‍ ചിക്ക്. എന്നും പുതുമ തേടിയുള്ള യാത്രയിലാണ് ലിറ്റില്‍ ചിക്ക്.

## Article Content

**നാദാപുരം: **പുതുവല്‍സരത്തില്‍ പിറക്കുന്ന കുരുന്നുകള്‍ക്ക് സൗജന്യ വസ്ത്രങ്ങളുമായി ലിറ്റില്‍ ചിക്ക്. എന്നും പുതുമ തേടിയുള്ള യാത്രയിലാണ് ലിറ്റില്‍ ചിക്ക്.

വസ്ത്രങ്ങളില്‍ ഏറ്റവും പുതിയ ഫാഷന്‍ ഉപഭോക്താക്കളില്‍ കുറഞ്ഞ വിലക്ക് എത്തിക്കാന്‍ മാത്രമല്ല പുതിയ ആശയങ്ങളുമായി ഉപഭോക്താക്കള്‍ക്കൊപ്പം മുന്നില്‍ നില്‍ക്കാനും ലിറ്റില്‍ ചിക്ക് എന്നുമുണ്ടാവാറുണ്ട്.

ഈ പുതുവര്‍ഷത്തെ സ്വീകരിക്കാന്‍ ഉപഭോക്താക്കള്‍ക്ക് ഒപ്പം പുതിയ ഒരു ആശയവുമായി എത്തിയിരിക്കയാണ് ലിറ്റില്‍ ചിക്ക്. പുതുവത്സരത്തില്‍ പിറക്കുന്ന 25 കുട്ടികള്‍ക്ക് 1000 രൂപയുടെ വസ്ത്രങ്ങള്‍ സൗജന്യമായി നല്‍കുന്ന പദ്ധതിയുമായാണ് ലിറ്റില്‍ ചിക്ക് 2022 നെ വരവേല്‍ക്കുന്നത്.

വടകര, കൊയിലാണ്ടി താലൂക്കില്‍ പെട്ടവരാണ് പദ്ധതിയുടെ ഭാഗമാകുക. ലിറ്റില്‍ ചിക്കിന്റെ നാദാപുരം പേരാമ്പ്ര ഷോറൂം വഴിയാണ് സമ്മാനങ്ങള്‍ വിതരണം ചെയ്യുക. ഹോസ്പിറ്റലുകള്‍ നല്‍കുന്ന ജനന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് സമ്മാനങ്ങള്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18538/little-chic-with-free-costumes-for-newborn-babies-perambra)