---
title: "അവശ്യവസ്തുക്കളുടെ വില വര്‍ധനവിനെതിരെ; പഞ്ചായത്ത് തല ധര്‍ണ്ണ സമരം നടത്തും"
english_title: "Panchayat-level dharna to be held to raise prices of essential commodities"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/185388/panchayat-level-dharna-to-be-held-to-raise-prices-of-essential-commodities"
published_at: "2024-02-17T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d0d3fdbbce2_ggggggggggggggggggggg.png"
keywords: []
---

# അവശ്യവസ്തുക്കളുടെ വില വര്‍ധനവിനെതിരെ; പഞ്ചായത്ത് തല ധര്‍ണ്ണ സമരം നടത്തും

> **Lead Summary:** **പേരാമ്പ്ര :** അവശ്യവസ്തുകളുടെ വിലവര്‍ദ്ധനവിനെതിരെയും സബ്സിഡി സാധനങ്ങള്‍ മാവേലി സ്റ്റോറുകളിലൂടെ വിതരണം നടത്താത്തതില്‍ പ്രതിഷേധിച്ചും പഞ്ചായത്ത് തലത്തിലുള്ള മാവേലി സ്റ്റോറുകളില്‍ ധര്‍ണ്ണ സമരം നടത്താന്‍ ഡി കെ ടി എഫ് നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.

## Article Content

**പേരാമ്പ്ര :** അവശ്യവസ്തുകളുടെ വിലവര്‍ദ്ധനവിനെതിരെയും സബ്സിഡി സാധനങ്ങള്‍ മാവേലി സ്റ്റോറുകളിലൂടെ വിതരണം നടത്താത്തതില്‍ പ്രതിഷേധിച്ചും പഞ്ചായത്ത് തലത്തിലുള്ള മാവേലി സ്റ്റോറുകളില്‍ ധര്‍ണ്ണ സമരം നടത്താന്‍ ഡി കെ ടി എഫ് നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.

യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡണ്ട് മഹിമ രാഘവന്‍ നായര്‍ അധ്യ ക്ഷം വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സി. രാധാകൃഷ്ണന്‍ യോഗം ഉല്‍ഘടനം ചെയ്തു .

സത്യന്‍ കല്ലോ ട്,ഹരിദാസന്‍ മാസ്റ്റര്‍, ഗോവിന്ദന്‍നൊച്ചാട് , കരുണന്‍ മുതുവണ്ണാച്ച , അശോകന്‍ മേപ്പയൂര്‍, അബ്ദുറഹിമാന്‍ ചക്കിട്ടപറ, അശോകന്‍ മാസ്റ്റര്‍ എന്നിവര്‍സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/185388/panchayat-level-dharna-to-be-held-to-raise-prices-of-essential-commodities)