---
title: "അംഗന്‍ ജ്യോതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു "
english_title: "District-level inauguration of Angan Jyothi was held "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/185395/district-level-inauguration-of-angan-jyothi-was-held"
published_at: "2024-02-17T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d0d79d8cc7c_qangan.png"
keywords: []
---

# അംഗന്‍ ജ്യോതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു 

> **Lead Summary:** **പേരാമ്പ്ര :** കേരളം 2050 ല്‍ നെറ്റ് സീറോ ലക്ഷ്യം നേടാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതിന്റെ ഭാഗമായി ഹരിത കേരളം മിഷന്‍ കോഴിക്കോട് ജില്ലയിലെ 7 തദ്ദേശ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്ന അംഗന്‍ ജ്യോതിയുടെ ജില്ലാതല ഉദ്ഘാടനം ചക്കിട്ടപാറയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി നിര്‍വഹിച്ചു.

## Article Content

**പേരാമ്പ്ര :** കേരളം 2050 ല്‍ നെറ്റ് സീറോ ലക്ഷ്യം നേടാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതിന്റെ ഭാഗമായി ഹരിത കേരളം മിഷന്‍ കോഴിക്കോട് ജില്ലയിലെ 7 തദ്ദേശ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്ന അംഗന്‍ ജ്യോതിയുടെ ജില്ലാതല ഉദ്ഘാടനം ചക്കിട്ടപാറയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി നിര്‍വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ സുനില്‍ അധ്യക്ഷത വഹിച്ചു.

കാവിലുംപാറ പഞ്ചായത്ത് പ്രസിഡണ്ട് പി.ജി ജോര്‍ജ്, ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിപ്പി മനോജ്, മെമ്പര്‍മാരായ കെ.എ ജോസുകുട്ടി, സി.കെ ശശി, ഇ.എം ശ്രീജിത്ത്, സെക്രട്ടറി എ.സന്ദീപ്, നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ പി.ടി ആസാദ്, ഇ.എം.സി കോര്‍ഡിനേറ്റര്‍ എം.എ ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/185395/district-level-inauguration-of-angan-jyothi-was-held)