---
title: "വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും കൃഷിക്കാരെ സംരക്ഷിക്കണം"
english_title: "Farmers must be protected from attacks by wild animals"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/185398/farmers-must-be-protected-from-attacks-by-wild-animals"
published_at: "2024-02-17T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d0dbff5f173_varshikam.png"
keywords: []
---

# വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും കൃഷിക്കാരെ സംരക്ഷിക്കണം

> **Lead Summary:** **പേരാമ്പ്ര: **കേരള സംസ്ഥാനത്തിന്റെ മലയോര മേഖലയിലും സമീപ പ്രദേശങ്ങളിലും വന്യജീവികള്‍ ജനവാസ മേഖലകളിലിറങ്ങി വലിയ തോതില്‍ കൃഷി നശിപ്പിക്കുന്നതോടൊപ്പം മനുഷ്യന്റെ ജീവനും ഭീഷണിയായി വന്നിരിക്കുകയാണ്.

## Article Content

**പേരാമ്പ്ര: **കേരള സംസ്ഥാനത്തിന്റെ മലയോര മേഖലയിലും സമീപ പ്രദേശങ്ങളിലും വന്യജീവികള്‍ ജനവാസ മേഖലകളിലിറങ്ങി വലിയ തോതില്‍ കൃഷി നശിപ്പിക്കുന്നതോടൊപ്പം മനുഷ്യന്റെ ജീവനും ഭീഷണിയായി വന്നിരിക്കുകയാണ്.

ആന, കടുവ, പുലി ,കാട്ടുപന്നി തുടങ്ങിയ വന്യജീവികളെ നശിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും തടസ്സമായി നില്ക്കുന്നത് കര്‍ശനമായ നിയമ വ്യവസ്ഥകളാണ്. അതിനാല്‍ വന്യമൃഗങ്ങളുടെ ഭീഷിണിയില്‍ നിന്നും കര്‍ഷകരേയും സാധാരണ ജനങ്ങളെയും രക്ഷിക്കുന്നതിന് നിലവിലുള്ള നിയമങ്ങളില്‍ കാലോചിതമായി മാറ്റം വരുത്തി കൃഷിയേയും ജനങ്ങളെയും സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര-കേരള സര്‍ക്കാരുകളോട് കൂത്താളി എ.യു പി സ്‌കൂള്‍ വെച്ച് നടന്ന കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ (KSSPU) പേരാമ്പ്ര ബ്ലോക്ക് 32-ാം വാര്‍ഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പി. കൃഷ്ണന്‍കുട്ടി മാസ്റ്റര്‍ നഗറില്‍ കാലത്ത് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് . പി.എം ജോര്‍ജ്ജ് പതാക ഉയര്‍ത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. പി.എം ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. റിട്ട. അധ്യാപകനായ കെ.പി.വേണുഗോപാല്‍ വരച്ച ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം വി.കെ.സുകുമാരന്‍ നിര്‍വ്വഹിച്ചു. സി.അപ്പുക്കുട്ടി സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി അച്ചുതന്‍ നായര്‍ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.

ടി.എം.ബാലകൃഷ്ണന്‍ ,കെ.വി.രാഘവന്‍ , ഇ.കെ. കമലാ ദേവി, പി.സി. ബാലകൃഷ്ണന്‍ , ഇ കുഞ്ഞബ്ദുള്ള , വി.രാമചന്ദ്രന്‍ നായര്‍, വി.കെ.സുകുമാരന്‍ , ഡി. ജോസഫ് , വി.ബി.ശോഭനകുമാരി, വരണാധികാരി കെ.സുകുമാരന്‍, എന്‍ ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്ക് സെക്രട്ടറി പി.രവീന്ദ്രന്‍ സ്വാഗതവും കെ.വി. ചന്ദ്രശേഖരന്‍ നന്ദിയും പറഞ്ഞു. സമ്മേളനതോടനുബന്ധിച്ച് കൂത്താളി ടൗണില്‍ പ്രകടനവും നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/185398/farmers-must-be-protected-from-attacks-by-wild-animals)