---
title: "പേരാമ്പ്രയിൽ അപ്പക്കൂടിന് തീപിടിച്ചു "
english_title: "Appakkoot caught fire in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/185436/appakkoot-caught-fire-in-perambra"
published_at: "2024-02-18T08:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d179bc9dcd3_1_fire3.jpg"
keywords: []
---

# പേരാമ്പ്രയിൽ അപ്പക്കൂടിന് തീപിടിച്ചു 

> **Lead Summary:** **പേരാമ്പ്ര** : പേരാമ്പ്ര ബസ് സ്റ്റാൻ്റിന് സമീപം അപ്പക്കൂടിന് തീപിടിച്ചു. ബസ് സ്റ്റാൻ്റിന് മുന്നിൽ പ്രവർത്തിക്കുന്ന അനുപമ ബേക്കറിയുടെ അപ്പക്കൂടിനാണ് തീപിടിച്ചത്.

## Article Content

**പേരാമ്പ്ര** : പേരാമ്പ്ര ബസ് സ്റ്റാൻ്റിന് സമീപം അപ്പക്കൂടിന് തീപിടിച്ചു. ബസ് സ്റ്റാൻ്റിന് മുന്നിൽ പ്രവർത്തിക്കുന്ന അനുപമ ബേക്കറിയുടെ അപ്പക്കൂടിനാണ് തീപിടിച്ചത്.

ഇന്ന് പുലർച്ചെ 2.30 ഓടെയാണ് തീ പിടുത്തം ഉണ്ടായത്. ഉടൻ പേരാമ്പ്ര അഗ്നിരക്ഷാസേന എത്തി തീ അണക്കുകയായിരുന്നു. ഇതിനാൽ വൻ ദുരന്തം ഒഴിവായി.

അപ്പക്കൂട്ടിലെ സാമഗ്രിഹികൾ കത്തി നശിച്ചു. ഫ്രീസറിൽ നിന്നോ മറ്റോ ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്ന് കരുതുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/185436/appakkoot-caught-fire-in-perambra)