---
title: "സൊസൈറ്റി പ്രസിഡന്റിനെ സസ്‌പെന്‍ഡ് ചെയ്തു "
english_title: "The society president was suspended at kuttiyadi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/185456/the-society-president-was-suspended-at-kuttiyadi"
published_at: "2024-02-18T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d195e631a3c_1_sds.jpg"
keywords: []
---

# സൊസൈറ്റി പ്രസിഡന്റിനെ സസ്‌പെന്‍ഡ് ചെയ്തു 

> **Lead Summary:** **പേരാമ്പ്ര:** സൊസൈറ്റി പ്രസിഡന്റിനെ സസ്‌പെന്‍ഡ് ചെയ്തു. ചെറിയകുമ്പളം അഗ്രികള്‍ച്ചര്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഘടകങ്ങളുമായി കൂടി യാലോചന നടത്താത്തതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും സൊസൈറ്റി പ്രസിഡന്റുമായ എന്‍.പി.വിജയനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സസ്‌പെന്‍ഡ് ചെയ്തതായി ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര:** സൊസൈറ്റി പ്രസിഡന്റിനെ സസ്‌പെന്‍ഡ് ചെയ്തു. ചെറിയകുമ്പളം അഗ്രികള്‍ച്ചര്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഘടകങ്ങളുമായി കൂടി യാലോചന നടത്താത്തതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും സൊസൈറ്റി പ്രസിഡന്റുമായ എന്‍.പി.വിജയനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സസ്‌പെന്‍ഡ് ചെയ്തതായി ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് സൊസൈറ്റി മുന്‍ പ്രസിഡന്റ് കൂടിയായ വിജയന്റെ നേതൃത്വത്തില്‍ പുതിയ ഭരണ സമിതി ചുമതലയേറ്റിരുന്നു. മുന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന വിജയന്‍ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്.

അതേസമയം സൊസൈറ്റി തെരഞ്ഞടുപ്പുമായി പ്രാദേശിക ഘടകത്തോട് ആലോചന നടത്തിയി ട്ടുണ്ടെന്നും തല്‍പര കക്ഷികള്‍ ഗൂഢാലോചന നടത്തി തെറ്റി ധരിപ്പിച്ചാണ് നടപടിയിലേക്ക് എത്തിച്ചതെന്നും എന്‍.പി. വിജയന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/185456/the-society-president-was-suspended-at-kuttiyadi)