---
title: "പേരാമ്പ്ര ബ്ലോക്ക്തല ബാഡ്മിന്റണ്‍ മത്സരം നവോദയ വാല്യക്കോട് ചാമ്പ്യന്‍മാരായി"
english_title: "Navodaya Valyakode became the champions of the Perambra block level badminton tournament"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18546/navodaya-valyakode-became-the-champions-of-the-perambra-block-level-badminton-tournament"
published_at: "2021-12-31T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cec9df80289_0000 WATERMARK.jpg"
keywords: []
---

# പേരാമ്പ്ര ബ്ലോക്ക്തല ബാഡ്മിന്റണ്‍ മത്സരം നവോദയ വാല്യക്കോട് ചാമ്പ്യന്‍മാരായി

> **Lead Summary:**  **പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക്തല ബാഡ്മിന്റണ്‍ മത്സരം നവോദയ വാല്യക്കോട് ചാമ്പ്യന്‍മാരായി. നെഹ്റു യുവകേന്ദ്ര കോഴിക്കോട് ആവള ബ്രദേഴ്‌സ് കലാസമിതിയുമായി സഹകരിച്ചു നടത്തിയ പേരാമ്പ്ര ബ്ലോക്ക് തല ബാഡ്മിന്റണ്‍ മത്സരത്തിലാണ് നവോദയ വാല്യക്കോട് ജേതാക്കളായത്.

## Article Content

 **പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക്തല ബാഡ്മിന്റണ്‍ മത്സരം നവോദയ വാല്യക്കോട് ചാമ്പ്യന്‍മാരായി. നെഹ്റു യുവകേന്ദ്ര കോഴിക്കോട് ആവള ബ്രദേഴ്‌സ് കലാസമിതിയുമായി സഹകരിച്ചു നടത്തിയ പേരാമ്പ്ര ബ്ലോക്ക് തല ബാഡ്മിന്റണ്‍ മത്സരത്തിലാണ് നവോദയ വാല്യക്കോട് ജേതാക്കളായത്.

മത്സരത്തില്‍ വിവിധ ക്ലബുകള്‍ പങ്കെടുത്തു. മത്സരത്തില്‍ ബ്രദേഴ്‌സ് ആവള റണ്ണര്‍അപ്പ് ആയി. വിജയികള്‍ക്ക് വാര്‍ഡ് അംഗം എം.എം. രഘുനാഥ് ട്രോഫികള്‍ നല്‍കി. കലാസമിതി പ്രസിഡന്റ് എം.പി. രവി അധ്യക്ഷത വഹിച്ചു. ടി. രജീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഉമേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18546/navodaya-valyakode-became-the-champions-of-the-perambra-block-level-badminton-tournament)