---
title: "കെഎസ്ടിഎ എല്‍എസ്എസ്, യുഎസ്എസ് മാതൃകാ പരീക്ഷ മാതൃകയായി"
english_title: "KSTA LSS/USS model exam as a model"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/185535/ksta-lssuss-model-exam-as-a-model"
published_at: "2024-02-18T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d2084b4e5e3_lss_uss.png"
keywords: []
---

# കെഎസ്ടിഎ എല്‍എസ്എസ്, യുഎസ്എസ് മാതൃകാ പരീക്ഷ മാതൃകയായി

> **Lead Summary:** **പേരാമ്പ്ര :** കെ.എസ് ടി.എ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാതൃകാ പരീക്ഷയില്‍ 1400 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

## Article Content

**പേരാമ്പ്ര :** കെ.എസ് ടി.എ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാതൃകാ പരീക്ഷയില്‍ 1400 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

നൊച്ചാട് ഹയര്‍ സെക്കണ്ടറി വിദ്യാലയത്തില്‍ വെച്ച് നടന്ന മാതൃകാ പരീക്ഷ എം എല്‍ എ, ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു . കെ.എസ് ടി.എ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ. ഷാജിമ അദ്ധ്യക്ഷയായി. എടവന സുരേന്ദ്രന്‍, ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വി.പി നിത, കെ.സി ജാഫര്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

സബ്ജില്ലാ സെക്രട്ടറി പി ശ്രീജിത്ത് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം കെ ശ്രീജിത്ത് നന്ദിയും പറഞ്ഞു. രക്ഷിതാക്കള്‍ക്കുള്ള ശില്പശാലയ്ക്ക് .കെ വി പ്രമോദ്,രജീഷ് എ കെ എന്നിവര്‍ നേതൃത്വം നല്‍കി. അഭിത പി,ബി, കെ കെ രഹ്നേഷ് ,ടി സരിത എന്നീ അദ്ധ്യാപകര്‍ പരീക്ഷയ്ക്ക്നേതൃത്വം  നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/185535/ksta-lssuss-model-exam-as-a-model)