---
title: "കുട്ടികളുടെ വരകളെ വിലകുറച്ച് കാണരുതെന്ന്  കെ.ഷരീഫ്"
english_title: "Children's drawings should not be underestimated: K Shareef"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/185537/childrens-drawings-should-not-be-underestimated-k-shareef"
published_at: "2024-02-18T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d20b4860ee9_Card.png"
keywords: []
---

# കുട്ടികളുടെ വരകളെ വിലകുറച്ച് കാണരുതെന്ന്  കെ.ഷരീഫ്

> **Lead Summary:** **ചെറിയകുമ്പളം:** കുട്ടികളുടെ വരകളെ വില കുറച്ച് കാണരുതെന്ന് പ്രമുഖ ചിത്രകാരൻ കെ.ഷരീഫ്. സർഗ്ഗാത്മകതയെ പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും അഭിപ്രായപ്പെട്ടു.

## Article Content

**ചെറിയകുമ്പളം:** കുട്ടികളുടെ വരകളെ വില കുറച്ച് കാണരുതെന്ന് പ്രമുഖ ചിത്രകാരൻ കെ.ഷരീഫ്. സർഗ്ഗാത്മകതയെ പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും അഭിപ്രായപ്പെട്ടു.

ചെറിയകുമ്പളം റസിഡന്റ്സ് അസോസിയേഷന്റെ  നേതൃത്വത്തിൽ ആരംഭിക്കുന്ന ചിത്രരചന പരിശീലന ക്ലാസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. CRA പ്രസിഡണ്ട് ഉബൈദ് വാഴയിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പറും CRA മുൻ പ്രസിഡണ്ടുമായ അബ്ദുല്ല സൽമാൻ ZA പദ്ധതി വിശദീകരിച്ചു.

വാർഡ് മെമ്പർ അഭിജിത്ത് കെ എം സുനിൽ കുമാർ, പ്രോഗ്രാം കോ ഓർഡിനേറ്റർ അനിത ചന്ദ്രൻ, ടി.കെ റിയാസ് നസീർ ആനേരി എ.കെ അബ്ദുസ്സലാം ബൽരാജ് ഇ.കെ നിസാർ പി.കെ ഗിരീഷൻ ഇ.കെ ജലീൽ കുറ്റ്യാടി രാജേഷ് കുമാർ ടി ലിനീഷ് കുമ്പളം മജീദ് കാവിൽ പൊക്കൻ പുതിയോട്ടിൽ സോ.ഫസൽ എടക്കോട്ട് ജൻസി സതീഷ് ഖാലിദ് സി.എം എന്നിവർ സംസാരിച്ചു .CRA ജനറൽ സിക്രട്ടറി സതീഷ് ബാബു കെ സ്വാഗതവും ട്രഷറർ സുഗുണൻ പുതിയോട്ടിൽ നന്ദിയും' പറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/185537/childrens-drawings-should-not-be-underestimated-k-shareef)