---
title: "പേരാമ്പ്ര എസ്റ്റേറ്റിലെ ഗുണ്ടാ ആക്രമണം കര്‍ശന നടപടി വേണം - എഐടിയുസി "
english_title: "Goonda attack on Perambra estate should be cracked down on - AITUC"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18565/goonda-attack-on-perambra-estate-should-be-cracked-down-on-aituc"
published_at: "2021-12-31T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cedfb15b554_0000 WATERMARK.jpg"
keywords: []
---

# പേരാമ്പ്ര എസ്റ്റേറ്റിലെ ഗുണ്ടാ ആക്രമണം കര്‍ശന നടപടി വേണം - എഐടിയുസി 

> **Lead Summary:**  **പേരാമ്പ്ര:** പേരാമ്പ്ര എസ്റ്റേറ്റിലെ ഗുണ്ടാ ആക്രമണം തടയാന്‍ കര്‍ശന നടപടി വേണമെന്ന് എഐടിയുസി ആവശ്യപ്പെട്ടു.

## Article Content

 **പേരാമ്പ്ര:** പേരാമ്പ്ര എസ്റ്റേറ്റിലെ ഗുണ്ടാ ആക്രമണം തടയാന്‍ കര്‍ശന നടപടി വേണമെന്ന് എഐടിയുസി ആവശ്യപ്പെട്ടു.

കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റിലെ ഫീല്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഷബീബിനെ ആക്രമിച്ചതായി പരാതി.

ഷബീബ് താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് വ്യാഴാഴ്ച രാത്രി മരകായുധങ്ങളുമായി വന്നാണ് ഗുണ്ടാ ആക്രമണം നടത്തിയതെന്നും, സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ അന്വേഷണം നടത്തി കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ പേരാമ്പ്ര എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍-എഐടിയുസി യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ പ്രസിഡന്റ് എ.കെ. ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.കെ. ഭാസ്‌കരന്‍, വി.പി. രാജന്‍, കെ.പി. പ്രേംരാജ് , എം.ജി. സുനില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18565/goonda-attack-on-perambra-estate-should-be-cracked-down-on-aituc)