---
title: "കടിയങ്ങാട് പ്രവാസി കുടുംബം സൗജന്യമായി സ്റ്റീല്‍ കട്ടില്‍ നിര്‍മ്മിച്ചു നല്‍കി"
english_title: "The Katiyangad Pravasi family made a steel mattress for free perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18571/the-katiyangad-pravasi-family-made-a-steel-mattress-for-free-perambra"
published_at: "2021-12-31T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ceed89c4018_0000 WATERMARK.jpg"
keywords: []
---

# കടിയങ്ങാട് പ്രവാസി കുടുംബം സൗജന്യമായി സ്റ്റീല്‍ കട്ടില്‍ നിര്‍മ്മിച്ചു നല്‍കി

> **Lead Summary:**  **പേരാമ്പ്ര: **കടിയങ്ങാട് പ്രവാസി കുടുംബം പൊതു സമൂഹത്തിന് സൗജന്യമായി സ്റ്റീല്‍ കട്ടില്‍ നിര്‍മ്മിച്ചു നല്‍കി. മൃതദേഹം കുളിപ്പിക്കാനും പൊതുദര്‍ശനത്തിന് വെക്കാനും വേണ്ടിയാണ് പ്രവാസി കുടുംബം സ്റ്റീല്‍ കട്ടില്‍ നല്‍കിയത്.

## Article Content

 **പേരാമ്പ്ര: **കടിയങ്ങാട് പ്രവാസി കുടുംബം പൊതു സമൂഹത്തിന് സൗജന്യമായി സ്റ്റീല്‍ കട്ടില്‍ നിര്‍മ്മിച്ചു നല്‍കി. മൃതദേഹം കുളിപ്പിക്കാനും പൊതുദര്‍ശനത്തിന് വെക്കാനും വേണ്ടിയാണ് പ്രവാസി കുടുംബം സ്റ്റീല്‍ കട്ടില്‍ നല്‍കിയത്.

കുറെ വര്‍ഷങ്ങളായി നാടിനുവേണ്ടി സഹായങ്ങള്‍ നല്‍കുന്ന കൂട്ടായ്മയാണിത്. നാട്ടിലെ ഉത്സവത്തിന് അന്നദാനത്തിനും, അസുഖം വന്നവര്‍ക്ക് വേണ്ട ധനസഹായവും നല്‍കാറുണ്ട്.

കടിയങ്ങാട് പ്രദേശത്തെ സുഖമില്ലാത്ത ഒരു സ്ത്രീക്ക് മാസംതോറും സഹായം എത്തിച്ചു നല്‍കുന്നുണ്ട് ഈ പ്രവാസി കുടുംബം.

സമൂഹത്തിന് സൗജന്യ ഉപയോഗത്തിനായി പ്രവാസി കുടുംബം കടിയങ്ങാട് നിര്‍മ്മിച്ചു നല്‍കുന്ന സ്റ്റീല്‍ കട്ടില്‍ വാര്‍ഡ് അംഗം കെ. മുബുഷിറ ആശ്രയം സ്വയം സഹായ സംഘത്തിനു കൈമാറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18571/the-katiyangad-pravasi-family-made-a-steel-mattress-for-free-perambra)