കാരയാട് കുഞ്ഞികൃഷ്ണന്‍ സ്മാരക മന്ദിരം ഉദ്ഘാടനം

കാരയാട് കുഞ്ഞികൃഷ്ണന്‍ സ്മാരക മന്ദിരം ഉദ്ഘാടനം
Feb 19, 2024 01:47 PM | By SUBITHA ANIL

 കാരയാട് : സി.പി.ഐ. അരിക്കുളം ലോക്കല്‍ കമ്മിറ്റിക്കുവേണ്ടി നിര്‍മ്മിച്ച കാരയാട് കുഞ്ഞികൃഷ്ണന്‍ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം ചെയ്തു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മോദി നല്‍കുന്നത് വ്യാജ ഗ്യാരന്റിയാണെന്ന് കഴിഞ്ഞ പത്തു വര്‍ഷത്തെ കേന്ദ്ര ഭരണം തെളിയിക്കുന്നതായി അദേഹം പറഞ്ഞു. രണ്ടു കോടി തൊഴില്‍ നല്‍കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ മോദി ഉള്ള തൊഴിലുപോലും നിഷേധിക്കുകയാണെന്നും ലക്ഷക്കണക്കിന് തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്നും പട്ടിണിയും ദാരിദ്ര്യവും കടുത്ത ജീവിത യാഥാര്‍ത്ഥ്യമായി മാറിയിരിക്കുന്നുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

മതഭ്രാന്തും വിദ്വേഷവും വളര്‍ത്തിയാണ് ബി.ജെ.പി. തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ബി.ജെ.പി.യുടെ പ്രത്യയ ശാസ്ത്ര പിന്തുണ ഇന്ത്യന്‍ ഫാസിസ്റ്റുകളായ ആര്‍.എസ്.എസ്. ആണെന്നും അദ്ദേഹം പറഞ്ഞു. ഫാസിസത്തിന്റെ ഇന്ത്യന്‍ പതിപ്പാണെന്ന് വിലയിരുത്തിയ പാര്‍ട്ടിയാണ് സി.പി.ഐ അന്ന് അക്കാര്യത്തില്‍ സംശയമുള്ളവര്‍ക്കു പോലും ഇപ്പോള്‍ ബോധ്യപ്പെടുന്നുണ്ടെന്നുകൂടി അദ്ദേഹം പറഞ്ഞു.

സി.പി.ഐ. കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. സ്മാരക മന്ദിരത്തില്‍ കാരയാട് കുഞ്ഞികൃഷ്ണന്റെ ഫോട്ടോ സി.പി.ഐ. സംസ്ഥാന എക്‌സി. കമ്മിറ്റി അംഗം ടി.വി. ബാലന്‍ അനാഛാദനം ചെയ്തു. സ്മാരക മന്ദിരത്തില്‍ ആരംഭിക്കുന്ന കാരയാട് ഗംഗാധരന്‍ സ്മാരക ഗ്രന്ഥാലയത്തിലേക്കുള്ള പുസ്തകങ്ങള്‍ ടി.വി. ബാലന്‍ ഏല്‍പിച്ചു.

കാരയാട് കുഞ്ഞികൃഷ്ണന്‍ സ്മാരക ട്രസ്റ്റിന്റെ ഉദ്ഘാടനം ഇ.കെ.വിജയന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ കെ.കെ. വേണുഗോപാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സി.പി.ഐ ജില്ലാ എക്‌സി. കമ്മിറ്റി അംഗങ്ങളായ ആര്‍. ശശി, അജയ് ആവള, സി.പി.ഐ. മേപ്പയ്യൂര്‍ മണ്ഡലം സെക്രട്ടറി സി. ബിജു, ഇ. കുഞ്ഞിരാമന്‍, പി. ബാലഗോപാലന്‍, കെ. നാരായണക്കുറുപ്പ്, എന്‍.എം. ബിനിത എന്നിവര്‍ സംസാരിച്ചു.

സംഘാടക സമിതി ചെയര്‍മാന്‍ ഇ. രാജന്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ധനേഷ് കാരയാട് നന്ദിയും പറഞ്ഞു. ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രദേശത്തെ 5 കുടുംബങ്ങള്‍ക്ക് പരിപാടിയില്‍ വച്ച് ചികിത്സാ ധനസഹായം വിതരണം ചെയ്തു.

വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച ബി.ആര്‍ ദേവാനന്ദ്, ആര്‍ അനുപമ, ബി.എം ജിയ ലക്ഷ്മി എന്നിവര്‍ക്കുള്ള അനുമോദനവും ബിനോയ് വിശ്വം നിര്‍വ്വഹിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോട് കൂടി ആരംഭിച്ച പ്രകടനത്തില്‍ ഭഗത്സിംഗ് യൂത്ത് ഫോഴ്‌സ് വളണ്ടിയര്‍മാരും അണിനിരന്നു.

സമ്മേളനത്തിനു ശേഷം ശ്രുതി സാഗര്‍ ഡിജിറ്റല്‍ മ്യൂസിക് ബാന്റ് കാലിക്കറ്റ് അവതരിപ്പിച്ച ഗാനമേളയും കലാപരിപാടികളും അരങ്ങേറി.

Inauguration of Karayad Kunhikrishnan Memorial Temple

Next TV

Related Stories
പാലയാട് കൃഷ്ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനുത്തോടനുബന്ധിച്ച് സാംസകാരിക സമ്മേളനം നടന്നു

Apr 28, 2024 01:07 PM

പാലയാട് കൃഷ്ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനുത്തോടനുബന്ധിച്ച് സാംസകാരിക സമ്മേളനം നടന്നു

പാലയാട് കൃഷ്ണ ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് നടന്ന സാംസകാരിക സമ്മേളനം റിട്ടയേര്‍ട്ട് ജില്ലാ ജഡ്ജി സുരേഷ് ഉദ്ഘാടനം ചെയ്തു.വാര്‍ഡ്...

Read More >>
കല്‍ക്കി റിലീസ് തീയതി നീട്ടി ചിത്രം ജൂണ്‍ 27 ന് തിയറ്ററുകളില്‍ എത്തും

Apr 28, 2024 12:48 PM

കല്‍ക്കി റിലീസ് തീയതി നീട്ടി ചിത്രം ജൂണ്‍ 27 ന് തിയറ്ററുകളില്‍ എത്തും

റിബല്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന 'കല്‍ക്കി 2898 എഡി' എന്ന ബ്രഹ്‌മാണ്ട ചിത്രത്തിന്റെ പുതിയ റിലീസ് തീയതി...

Read More >>
  ജെ.ഇ.ഇ മെയിന്‍ പരീക്ഷയില്‍ കോഴിക്കോട് ആകാശിന് മികച്ച നേട്ടം

Apr 28, 2024 12:17 PM

ജെ.ഇ.ഇ മെയിന്‍ പരീക്ഷയില്‍ കോഴിക്കോട് ആകാശിന് മികച്ച നേട്ടം

ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെ.ഇ.ഇ) മെയിന്‍ പരീക്ഷയില്‍ ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡിലൂടെ (എഇഎസ്എല്‍) പരിശീലനം നേടി മികച്ച...

Read More >>
കെ.വി ദാമോദരന്‍ നായര്‍ അനുസ്മരണം

Apr 28, 2024 10:41 AM

കെ.വി ദാമോദരന്‍ നായര്‍ അനുസ്മരണം

കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡണ്ടും ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്ന കെ.വി ദാമോദരന്‍ നായര്‍ ചരമ വാര്‍ഷികം...

Read More >>
നൊച്ചാട് ചാത്തോത്ത് താഴെ സംഘര്‍ഷം

Apr 27, 2024 12:00 PM

നൊച്ചാട് ചാത്തോത്ത് താഴെ സംഘര്‍ഷം

നൊച്ചാട് ചാത്തോത്ത് താഴെ മാവട്ടയില്‍ എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകർ...

Read More >>
പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം

Apr 26, 2024 07:52 PM

പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം

പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം. രാവിലെ 7മണി മുതൽ ആരംഭിച്ച വോട്ടെടുപ്പിന്...

Read More >>
Top Stories