---
title: "ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ മാവേലി സ്റ്റോറിന് മുന്നില്‍ ധര്‍ണ്ണ സമരം നടത്തി "
english_title: "The National Agricultural Workers Federation staged a sit-in in front of the Maveli store at koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/185745/the-national-agricultural-workers-federation-staged-a-sit-in-in-front-of-the-maveli-store-at-koothali"
published_at: "2024-02-19T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d32a1b42844_1_dharna.jpg"
keywords: []
---

# ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ മാവേലി സ്റ്റോറിന് മുന്നില്‍ ധര്‍ണ്ണ സമരം നടത്തി 

> **Lead Summary:** **കൂത്താളി: **അവശ്യ സാധന വിലവര്‍ദ്ധനവിനെതിരെ ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ കൂത്താളി മണ്ഡലം കമ്മിറ്റി മാവേലി സ്റ്റോറിന് മുന്നില്‍ ധര്‍ണ്ണ സമരം നടത്തി.

## Article Content

**കൂത്താളി: **അവശ്യ സാധന വിലവര്‍ദ്ധനവിനെതിരെ ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ കൂത്താളി മണ്ഡലം കമ്മിറ്റി മാവേലി സ്റ്റോറിന് മുന്നില്‍ ധര്‍ണ്ണ സമരം നടത്തി.

കൂത്താളി മാവേലി സ്റ്റോറിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ സമരം ഡികെടിഎഫ് സംസ്ഥാന പ്രസിഡന്റ് യു.വി. ദിനേശ്മണി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് മഹിമ രാഘവന്‍നായര്‍ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം സത്യന്‍ കടിയങ്ങാട് മഖ്യ പ്രഭാഷണം നടത്തി.

ഡികെടിഎഫ് ജില്ല പ്രസിഡന്റ് പി.കെ. മനോജ് കുമാര്‍, സംസ്ഥാന സെക്രട്ടറി പി.സി. രാധാകൃഷ്ണന്‍, തണ്ടോറ ഉമ്മര്‍, മോഹന്‍ദാസ് ഓണിയില്‍, ഷിജു പല്ല്യോട്ട്, ഇ.ടി. സത്യന്‍, രാജന്‍.കെ.പുതിയേടത്ത്, സി.കെ. ബാലന്‍, ബാബു പള്ളിക്കൂടം, പി.വി. പത്മാവതി, വി.കെ. രാഗിത, സി. പ്രേമന്‍, ബിനോയ് ശ്രീവിലാസ്, സി.എം. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

ഡികെടിഎഫ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.വി. ലക്ഷ്മി അമ്മ സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രസി ആര്‍പ്പാം കുന്നത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/185745/the-national-agricultural-workers-federation-staged-a-sit-in-in-front-of-the-maveli-store-at-koothali)