---
title: "മഞ്ഞള്‍ പ്രദര്‍ശന കൃഷി വിളവെടുത്തു"
english_title: "Turmeric exhibition cultivation harvested"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/185789/turmeric-exhibition-cultivation-harvested"
published_at: "2024-02-19T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d3621a09e43_ggggggggggggggggggggggggggggggggggggggggggggggggg.png"
keywords: []
---

# മഞ്ഞള്‍ പ്രദര്‍ശന കൃഷി വിളവെടുത്തു

> **Lead Summary:** കോഴിക്കോട് : കൃഷി വിജ്ഞാന കേന്ദ്രം, നിക്ര പദ്ധതിയുടെ ഭാഗമായി കോതോട് നടത്തിയ IISR പ്രഗതി ഇനം മഞ്ഞള്‍ പ്രദര്‍ശന കൃഷിയുടെ വിളവെടുപ്പ് നടത്തി.

## Article Content

കോഴിക്കോട് : കൃഷി വിജ്ഞാന കേന്ദ്രം, നിക്ര പദ്ധതിയുടെ ഭാഗമായി കോതോട് നടത്തിയ IISR പ്രഗതി ഇനം മഞ്ഞള്‍ പ്രദര്‍ശന കൃഷിയുടെ വിളവെടുപ്പ് നടത്തി.

മരുതോങ്കര ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് മെമ്പര്‍ വി. പി. റീന വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കെ.വി.കെ. മേധാവിയായ ഡോ. പി. രാതാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് കെ.വി.കെ. ശാസ്ത്രജ്ഞനായ ഡോ. പി. എസ്. മനോജ്, പദ്ധതിയെക്കുറിച്ചുള്ള വിശദീകരണവും നല്‍കി. ചടങ്ങില്‍ നിക്ര പദ്ധതിയിലെ സീനിയര്‍ റിസര്‍ച്ച് ഫെല്ലോ ആയ  കെ. പി. അഞ്ജന സ്വാഗതവും, പ്രതീക്ഷ കര്‍ഷക സംഘത്തിന്റെ സെക്രട്ടറി എന്‍. കെ. രാഘവന്‍ നന്ദിയും പ്രകാശിപ്പിച്ചു.

കൂടാതെ പി. ഗംഗാധരന്‍, നാണു ടി.ഇ. എന്നിവര്‍ പ്രസംഗിച്ചു. നിക്ര പദ്ധതിയിലെയും പ്രതീക്ഷ കര്‍ഷക സംഘത്തിലെയും അമ്പതോളം കര്‍ഷകര്‍ ചടങ്ങില്‍ പങ്കെടുത്തു. ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം വികസിപ്പിച്ചെടുത്ത ഉയര്‍ന്ന വിളവു (ഹെക്ടറിന് 38 - 52 ടണ്‍) നല്‍കുന്ന ഹ്രസ്വകാല മഞ്ഞള്‍ ഇനമാണ് IISR പ്രഗതി. ജല ദൗര്‍ലഭ്യമുള്ള പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ ഈ ഇനം മഞ്ഞള്‍ 180 ദിവസത്തില്‍ വിളവെടുക്കാന്‍ സാധിക്കും. ഉയര്‍ന്ന അളവില്‍ കുര്‍ക്കുമിന്‍ എന്ന രാസവസ്തു അടങ്ങിയ ഈ ഇനം മഞ്ഞളിന്, വേരുകളിലെ നിമാവിരയെ ചെറുക്കാനുള്ളകഴിവുംഉണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/185789/turmeric-exhibition-cultivation-harvested)