---
title: "കരിയര്‍ ഗൈഡന്‍സ് സെന്ററിന്റെ പ്രവര്‍ത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു"
english_title: "Inaugurated the work of career guidance centre"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/185793/inaugurated-the-work-of-career-guidance-centre"
published_at: "2024-02-19T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d3640d51134_chakittipaara.jpg"
keywords: []
---

# കരിയര്‍ ഗൈഡന്‍സ് സെന്ററിന്റെ പ്രവര്‍ത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു

> **Lead Summary:** **ചക്കിട്ടപാറ :** ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് മുതുകാട് നരേന്ദ്ര ദേവ് ആദിവാസി കോളനിയില്‍ എളംമരം കരിം എം. പിയുടെ ആസ്തിവികസന ഫണ്ട് ചെലവഴിച്ച് നിര്‍മ്മിക്കുന്ന കരിയര്‍ ഗൈഡന്‍സ് സെന്ററിന്റെ പ്രവര്‍ത്തി ഉദ്ഘാടനം പേരാമ്പ്ര എം എല്‍ എ ടി. പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

## Article Content

**ചക്കിട്ടപാറ :** ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് മുതുകാട് നരേന്ദ്ര ദേവ് ആദിവാസി കോളനിയില്‍ എളംമരം കരിം എം. പിയുടെ ആസ്തിവികസന ഫണ്ട് ചെലവഴിച്ച് നിര്‍മ്മിക്കുന്ന കരിയര്‍ ഗൈഡന്‍സ് സെന്ററിന്റെ പ്രവര്‍ത്തി ഉദ്ഘാടനം പേരാമ്പ്ര എം എല്‍ എ ടി. പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് കെ.സുനില്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ചിപ്പി മനോജ്, വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി കെ ശശി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു വല്‍സന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ , ഇ.എം ശ്രീജിത്ത്, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ശോഭ പട്ടാണിക്കുന്ന്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ പി.സി സുരാജന്‍, ഊരു മൂപ്പന്‍ ചന്തു അമ്പല കുന്ന്, ബിജു കുന്നം കണ്ടി, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

സംഘാടക സമിതി കണ്‍വീനര്‍ ഇ.കെ. അനീഷ് സ്വാഗതവും, വാര്‍ഡ് കണ്‍വീനര്‍ കെ.കെ. രാജന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/185793/inaugurated-the-work-of-career-guidance-centre)