---
title: "മുസ്ലിം ലീഗ് വിശദീകരണ പോതുയോഗം കയ്യേറാന്‍ സിപിഎം ശ്രമം "
english_title: "CPM attempts to hold Muslim League explanatory public meeting perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18583/cpm-attempts-to-hold-muslim-league-explanatory-public-meeting-perambra"
published_at: "2021-12-31T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cf07e0a7fde_0000 WATERMARK.jpg"
keywords: []
---

# മുസ്ലിം ലീഗ് വിശദീകരണ പോതുയോഗം കയ്യേറാന്‍ സിപിഎം ശ്രമം 

> **Lead Summary:** **പേരാമ്പ്ര**: മുസ്ലിം ലീഗ് വിശദീകരണ പോതുയോഗം കയ്യേറാന്‍ സിപിഎം ശ്രമിച്ചതായി പരാതി. നൊച്ചാട് പ്രദേശത്ത് നടന്ന വിവാഹ മോചനവുമായി ബന്ധപ്പെട്ട് ചാലിക്കരയിലെ മുസ്ലിം ലീഗ് നേതാക്കള്‍ക്കെതിരെയും പ്രവര്‍ത്തകര്‍ക്കെതിരെയും സോഷ്യല്‍ മീഡിയയിലും മറ്റും ഉള്ള പ്രചരണങ്ങളെ പറ്റിയും,

## Article Content

**പേരാമ്പ്ര**: മുസ്ലിം ലീഗ് വിശദീകരണ പോതുയോഗം കയ്യേറാന്‍ സിപിഎം ശ്രമിച്ചതായി പരാതി. നൊച്ചാട് പ്രദേശത്ത് നടന്ന വിവാഹ മോചനവുമായി ബന്ധപ്പെട്ട് ചാലിക്കരയിലെ മുസ്ലിം ലീഗ് നേതാക്കള്‍ക്കെതിരെയും പ്രവര്‍ത്തകര്‍ക്കെതിരെയും സോഷ്യല്‍ മീഡിയയിലും മറ്റും ഉള്ള പ്രചരണങ്ങളെ പറ്റിയും,

പേരാമ്പ്ര മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി. മുഹമ്മദ് സിറാജിനെ ഒറ്റപ്പെടുത്തി അക്രമിക്കുന്നതിനെതിരെയും ചാലിക്കര ശാഖ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച വിശദീകരണ പൊതുയോഗം സിപിഐഎം ചാലിക്കര ബ്രാഞ്ച് സെക്രട്ടറി സ്വരാജിന്റെ നേതൃത്വത്തില്‍ പൊതുയോഗം കയ്യേറാന്‍ ശ്രമിച്ചു.

പൊലീസിന്റേയും മുസ്ലിം ലീഗ് നേതാക്കളുടേയും സംയോജിത ഇടപെടലിനെ തുടര്‍ന്ന് സംഘര്‍ഷം ഒഴിവായി ഭീക്ഷണിയും അക്രമവും കൊണ്ട് മുസ്ലിം ലീഗിനെ തളര്‍ത്താന്‍ കഴിയില്ലെന്നും യോഗം അലങ്കോലപെടുത്താന്‍ ശ്രമിച്ച ക്രിമിനലുകള്‍ക്കെതിരെ കേസെടുക്കണമെന്നും പൊതുയോഗം ആവിശ്യപ്പെട്ടു.

പൊതുയോഗം കോഴിക്കോട് ജില്ല മുസ്ലീം ലീഗ് വൈ. പ്രസിഡന്റ് എസ്.പി. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. പി.കെ.കെ. നാസര്‍ സ്വാഗതം പറഞ്ഞു ചടങ്ങില്‍ പി.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

സാജിദ് നടുവണ്ണൂര്‍, ലത്തീഫ്, അന്‍വര്‍ഷ നൊച്ചാട്, സി.പി. അസിസ്, പി.സി. മുഹമ്മദ്, എസ്.കെ. സിറാജ്, ടി.കെ. അസ്സയിനാര്‍, ഇബ്രാഹിം നാസര്‍, ഹാരിസ്, ഷര്‍മിന കോമത്ത്, മുജീബ് കോമത്ത്, വി.എന്‍. നൗഫല്‍, അബൂബക്കര്‍, കെ. ഷിഹാബ് കന്നാട്ടി, സി. മമ്മു, ആഷിഖ് കുന്നത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18583/cpm-attempts-to-hold-muslim-league-explanatory-public-meeting-perambra)