---
title: " മുതുവണ്ണാച്ച പാലയാട്  സുബ്രഹ്‌മണ്യ ഹനുമാൻ ക്ഷേത്രത്തില്‍  പുതിയ ശ്രീകോവിന്റെ കട്ടിലവെപ്പ് കര്‍മ്മം  നടത്തി"
english_title: " Chairman O.K. Karunakaran welcomed the gathering and joint convener M.V. Suresh thanked him."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/185830/chairman-ok-karunakaran-welcomed-the-gathering-and-joint-convener-mv-suresh-thanked-him"
published_at: "2024-02-19T23:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d392f5a7060_temple.png"
keywords: []
---

#  മുതുവണ്ണാച്ച പാലയാട്  സുബ്രഹ്‌മണ്യ ഹനുമാൻ ക്ഷേത്രത്തില്‍  പുതിയ ശ്രീകോവിന്റെ കട്ടിലവെപ്പ് കര്‍മ്മം  നടത്തി

> **Lead Summary:** കടിയങ്ങാട് : മുതുവണ്ണാച്ച പാലയാട് സുബ്രഹ്‌മണ്യ ഹനുമാൻ ക്ഷേത്രത്തില്‍ സുബ്രഹ്‌മണ്യ സ്വാമിക്കായ് നിര്‍മ്മിക്കുന്ന പുതിയ ശ്രീകോവിന്റെ കട്ടിലവെപ്പ് കര്‍മ്മം ഭക്തിസാന്ത്രമായ അന്തരീക്ഷത്തില്‍ നടത്തി.

## Article Content

കടിയങ്ങാട് : മുതുവണ്ണാച്ച പാലയാട് സുബ്രഹ്‌മണ്യ ഹനുമാൻ ക്ഷേത്രത്തില്‍ സുബ്രഹ്‌മണ്യ സ്വാമിക്കായ് നിര്‍മ്മിക്കുന്ന പുതിയ ശ്രീകോവിന്റെ കട്ടിലവെപ്പ് കര്‍മ്മം ഭക്തിസാന്ത്രമായ അന്തരീക്ഷത്തില്‍ നടത്തി.

ക്ഷേത്രം തന്ത്രി ഇടമന ഇല്ലത്ത് ഈശ്വരന്‍ നമ്പുതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്ത്വത്തില്‍ നടന്ന ചടങ്ങില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഡോ. വി.കെ. വിജയകുമാര്‍ നിര്‍വ്വഹിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് സി. ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം ശശികുമാര്‍ പേരാമ്പ്ര, ജീവകാരുണ്യ പ്രവര്‍ത്തകനും വ്യവസായിയുമായ ഡോ. സി.എച്ച്. ഇബ്രാഹിംകുട്ടി, ചങ്ങരോത്ത് എഫ്എച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ.വി. ആനന്ദ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

ചടങ്ങില്‍ സി.എം. ബാലകൃഷ്ണ പണിക്കർ, സി.എം. ലിനീഷ്, ചിരുതഅമ്മ കരിങ്ങാട്ട്, കുഞ്ഞിരാമന്‍ നായര്‍ നെല്ലിയോട്ട് കണ്ടി, കെ.കെ. നാരായണന്‍ ആചാരി, ക്ഷേത്ര ജോത്സ്യന്‍ എം. ജയേഷ്, ശ്രീരാജ് നമ്പ്യാര്‍, കൃഷ്ണദാസ് പണിക്കര്‍, സി.സി. രാജേഷ് പണിക്കര്‍, പ്രകാശ് കെ. പണിക്കര്‍, വേണു ഗോപാലപ്പണിക്കര്‍ പേരാമ്പ്ര, അയ്യപ്പനാശാന്‍ എന്നിവരെ ആദരിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എം. ഇസ്മയില്‍, കെ.ആര്‍. ആതിര, വിവിധ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ ടി.വി. ശങ്കരന്‍ നായര്‍, മനോളി വിജയന്‍, ശശീന്ദ്രന്‍ ഐശ്വര്യ, വി.കെ അജീഷ് എന്നിവരും വീട്ടിയോട്ട് ഇല്ലത്ത് കേശവന്‍ മ്പൂതിരിപ്പാട്, വിധിന്‍ ലാല്‍, കെ.സി. വിപിന്‍, രാജീവന്‍ പുഴുക്കുനി, ഷിജു പാലയാട്ട്, ആറങ്ങാട്ട് കുഞ്ഞിക്കണ്ണന്‍, സരോജിനി പെരുവന്‍കണ്ടി, ദാമോദരന്‍ കിഴക്കയില്‍ എന്നിവര്‍ സംസാരിച്ചു. ശ്രീകോവില്‍ നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ ഒ.കെ് കരുണാകരന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ജോയിന്റ് കണ്‍വീനര്‍ എം.വി. സുരേഷ് നന്ദിയുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/185830/chairman-ok-karunakaran-welcomed-the-gathering-and-joint-convener-mv-suresh-thanked-him)