---
title: "പേരാമ്പ്ര എസ്റ്റേറ്റിലെ സീനിയര്‍ ഫീല്‍ഡ് അസിസ്റ്റന്റ് മുഹമ്മദ് ഷബീബിനെ ആക്രമിച്ചതായി പരാതി "
english_title: "Mohammad Shabib, a senior field assistant at the Perambra estate, was allegedly assaulted"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18589/mohammad-shabib-a-senior-field-assistant-at-the-perambra-estate-was-allegedly-assaulted"
published_at: "2021-12-31T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cf1f5d6ceea_vvvv - Copy (3) - Copy.JPG"
keywords: []
---

# പേരാമ്പ്ര എസ്റ്റേറ്റിലെ സീനിയര്‍ ഫീല്‍ഡ് അസിസ്റ്റന്റ് മുഹമ്മദ് ഷബീബിനെ ആക്രമിച്ചതായി പരാതി 

> **Lead Summary:** **പെരുവണ്ണാമൂഴി: **പേരാമ്പ്ര എസ്റ്റേറ്റിലെ സ്റ്റാഫിനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് വ്യാപക പ്രതിഷേധം. തലക്കും മുതുകത്തും കൈക്കും അടിയേറ്റ് പ്ലാന്റേഷന്‍ കോര്‍പറേഷന് കീഴിലെ സീനിയര്‍ ഫീല്‍ഡ് അസിസ്റ്റന്റ് മുഹമ്മദ് ഷബീബിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

**പെരുവണ്ണാമൂഴി: **പേരാമ്പ്ര എസ്റ്റേറ്റിലെ സ്റ്റാഫിനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് വ്യാപക പ്രതിഷേധം. തലക്കും മുതുകത്തും കൈക്കും അടിയേറ്റ് പ്ലാന്റേഷന്‍ കോര്‍പറേഷന് കീഴിലെ സീനിയര്‍ ഫീല്‍ഡ് അസിസ്റ്റന്റ് മുഹമ്മദ് ഷബീബിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം രാത്രി ക്വാര്‍ട്ടേഴ്സിന് മുന്നില്‍ വച്ചായിരുന്നു മര്‍ദ്ദനമേറ്റത്. ഇരുമ്പ് വടിയുമായി എത്തിയ രണ്ട് പേര്‍ ക്വാര്‍ട്ടേഴ്സിന് മുന്നില്‍ വെച്ചും അടുത്തുള്ള ക്വാര്‍ട്ടേഴ്സിലെ മുറിയില്‍ ഓടികയറിയപ്പോള്‍ അവിടെ വെച്ചും അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.

സതീഷും മറ്റൊരാളുമാണ് അക്രമം നടത്തിയതെന്നും എസ്റ്റേറ്റിലെ നടപടി പരാമര്‍ശിച്ചായിരുന്നു അക്രമമെന്നും മുഹമ്മദ് ഷബീബ് പറഞ്ഞു.

സതീഷും മറ്റൊരാളുമാണ് അക്രമം നടത്തിയതെന്നും എസ്റ്റേറ്റിലെ നടപടി പരാമര്‍ശിച്ചായിരുന്നു അക്രമമെന്നും മുഹമ്മദ് ഷബീബ് പറഞ്ഞു. പരാതിയില്‍ സതീഷും കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കുമെതിരെ കേസെടുത്ത് പെരുവണ്ണാമൂഴി പോലീസ് അന്വേഷണം തുടങ്ങി.

മുഹമ്മദ് ഷബീബിനെ ഫോണില്‍ വിളിച്ച് മോശമായി സംസാരിച്ചെന്ന പരാതിയില്‍ സി.ഐ.ടി.യു. യൂണിയന്‍ ഭാരവാഹി കെ.ടി.സതീഷിനെ സസ്‌പെന്റ് ചെയ്തിരുന്നു.

വ്യാഴാഴ്ച സതീഷിനെ നേരത്തെ ജോലി ചെയ്തിരുന്ന എ ഡിവിഷനില്‍ നിന്ന് ബി ഡിവിഷനിലേക്ക് ജോലി മാറ്റുകയും ചെയ്യുകയുണ്ടായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18589/mohammad-shabib-a-senior-field-assistant-at-the-perambra-estate-was-allegedly-assaulted)