---
title: "പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ ഇടവക തിരുനാളിന് കൊടിയേറി "
english_title: "The flag was hoisted at St. Francis of Assisi Church, Perambra on the feast day of the parish"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18592/the-flag-was-hoisted-at-st-francis-of-assisi-church-perambra-on-the-feast-day-of-the-parish"
published_at: "2021-12-31T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cf2863d0049_WATER MARK.JPG"
keywords: []
---

# പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ ഇടവക തിരുനാളിന് കൊടിയേറി 

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ ഇടവക തിരുനാളിന് കൊടിയേറി. അസ്സീസിയിലെ വിശുദ്ധ ഫ്രാനസിസിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും സംയുക്ത തിരുനാള്‍ ഡിസംബര്‍ 31, ജനുവരി 1, 2, 3 തിയ്യതികളിലായാണ് നടത്തപ്പെടുന്നത്.

## Article Content

**പേരാമ്പ്ര : **പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ ഇടവക തിരുനാളിന് കൊടിയേറി. അസ്സീസിയിലെ വിശുദ്ധ ഫ്രാനസിസിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും സംയുക്ത തിരുനാള്‍ ഡിസംബര്‍ 31, ജനുവരി 1, 2, 3 തിയ്യതികളിലായാണ് നടത്തപ്പെടുന്നത്.

തിരുനാളിന്റെ കൊടിയേറ്റം പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച് വികാരി ഫാ. ജോസഫ് പരത്തിനാല്‍ നിര്‍വ്വഹിച്ചു. ഡിസംബര്‍ 31 ന് കൊടിയേറ്റിന് ശേഷം നടന്ന വിശുദ്ധ കുര്‍ബ്ബാനക്ക് ബംഗലരു ബര്‍ണബൈറ്റ് വിദ്യാഭവന്‍ സുപ്പീരിയറും പ്രൊവിന്‍ഷ്യല്‍ വികാരിയുമായ സുഭാഷ് സെബാസ്റ്റിയന്‍ കടുവാക്കുളങ്ങര നേതൃത്വം നല്‍കി.

ജനുവരി ഒന്ന് 5.30 ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനക്ക് നരിനട സെന്റ് അല്‍ഫോണ്‍സ പള്ളി വികാരി ജോര്‍ജ്ജ് കുറ്റിക്കാട്ടും ജനുവരി 2 കാലത്ത് 10 ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനക്ക് കോഴിക്കോട് സെന്റ് അല്‍ഫോണ്‍സ ആശ്രമം സുപ്പീരിയര്‍ ജോണ്‍സ് പുല്‍പ്പറമ്പിലും നേതൃത്വം നല്‍കും.

ഞായറാഴ്ച രാവിലെ 11.45 ന് ദലീഞ്ഞ്, പ്രദക്ഷിണം എന്നിവ നടക്കും. ജനുവരി മൂന്ന് തിങ്കളാഴ്ച കാലത്ത് 6.30 ന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ഇടവകയിലെ പരേതരെ അനുസ്മരിക്കും.

രാത്രി പത്ത് മണിക്ക് ശേഷം പരിപാടികള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയതിനാല്‍ തിരുനാള്‍ പരിപാടികള്‍ ക്രമീകരിക്കുകയായിരുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ നഗരപ്രദിക്ഷണവും ഒഴിവാക്കിയതായി ഭാരവാഹികള്‍ അറിയിച്ചു.

ഇടവക തിരുനാള്‍ നടക്കുന്നതിനാല്‍ വെള്ളി, ശനി ദിവസങ്ങളിലെ രാവിലത്തെ വിശുദ്ധ കുര്‍ബ്ബാനയും ഉണ്ടായിരിക്കുന്നതല്ല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18592/the-flag-was-hoisted-at-st-francis-of-assisi-church-perambra-on-the-feast-day-of-the-parish)