---
title: "ഓട്ടോറിക്ഷകള്‍ കത്തിച്ച  മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് മുസ്ലിം ലീഗ് "
english_title: "Autorickshaw burning incident; Muslim League wants to arrest all the accused at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/185995/autorickshaw-burning-incident-muslim-league-wants-to-arrest-all-the-accused-at-perambra"
published_at: "2024-02-20T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d488833dc6a_1_ao.JPG"
keywords: []
---

# ഓട്ടോറിക്ഷകള്‍ കത്തിച്ച  മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് മുസ്ലിം ലീഗ് 

> **Lead Summary:** **പേരാമ്പ്ര:** എടവരാട് പ്രദേശത്ത് കഴിഞ്ഞ മാസം മുക്കള്ളില്‍ ശക്കീറിന്റെയും കൊയിലോത്ത് മോഹനന്റെയും ഓട്ടോറിക്ഷകള്‍ കത്തിച്ച മുഴുവന്‍ പ്രതികളെയും പിടികൂടണമെന്ന് ചേനായി ശാഖാ മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭം നേരിടേണ്ടിവരുമെന്നും ചേനായി ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി പ്രഖ്യാപിച്ചു.

## Article Content

**പേരാമ്പ്ര:** എടവരാട് പ്രദേശത്ത് കഴിഞ്ഞ മാസം മുക്കള്ളില്‍ ശക്കീറിന്റെയും കൊയിലോത്ത് മോഹനന്റെയും ഓട്ടോറിക്ഷകള്‍ കത്തിച്ച മുഴുവന്‍ പ്രതികളെയും പിടികൂടണമെന്ന് ചേനായി ശാഖാ മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭം നേരിടേണ്ടിവരുമെന്നും ചേനായി ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി പ്രഖ്യാപിച്ചു.

മഞ്ചേരിക്കുന്നില്‍ മുക്കള്ളില്‍ ശക്കീറിന്റെ ഓട്ടോ കത്തിച്ച പ്രതികളെ ഒളിവില്‍ കഴിയുമ്പോള്‍ ശക്തമായ അന്യേഷണത്തിലൂടെ പൊലീസ് കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് കൊയിലോത്ത് മോഹനന്റെ ഓട്ടോറിക്ഷയും പ്രതികളില്‍ ഒരാളായ കൊയിലോത്ത് ഷിബിന്റെ ബൈക്കും കത്തിച്ചത് കേസ് വഴിതിരിച്ചുവിടാന്‍ പ്രതികള്‍ ചെയ്ത കുറ്റകൃത്യമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും നാല് ദിവസം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയിട്ടും പ്രതികളെക്കൊണ്ട് തെളിവെടുപ്പ് നടത്തുകയോ രണ്ടാമത്തെ കേസിന്റെ നിജസ്തിഥി പുറത്ത് കൊണ്ട് വരികയോ ചെയ്യാത്തതില്‍ യോഗം പ്രതിഷേധിച്ചു.

വൈ. പ്രസിഡണ്ട് മൊയ്തു കെ. എടവരാട് അദ്ധ്യക്ഷം വഹിച്ചു. വി.കെ.നാസര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു, ടി.കെ. കുഞ്ഞമ്മത് ഫൈസി, കെ.സി. ജസീല്‍, പി.കെ. റാഫി, എന്‍. സുബൈര്‍, നാഗത്ത് അമ്മത്, ഒ.പി. സിറാജ് എന്നിവര്‍ സംസാരിച്ചു. ജന. സെക്രട്ടറി കെ.കെ.സി മൂസ്സ സ്വാഗതം പറഞ്ഞ യോഗത്തില്‍ കെ.സി. ഷഫീര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/185995/autorickshaw-burning-incident-muslim-league-wants-to-arrest-all-the-accused-at-perambra)