---
title: "മരണ വീട്ടിലേക്കുള്ള കട്ടില്‍ കൈമാറി പ്രവാസി കുടുംബം വാട്‌സാപ് കൂട്ടായ്മ "
english_title: "Expatriate family hands over bed to death home WhatsApp community"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18600/expatriate-family-hands-over-bed-to-death-home-whatsapp-community"
published_at: "2021-12-31T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cf3bde116d7_WATER MARK.JPG"
keywords: []
---

# മരണ വീട്ടിലേക്കുള്ള കട്ടില്‍ കൈമാറി പ്രവാസി കുടുംബം വാട്‌സാപ് കൂട്ടായ്മ 

> **Lead Summary:** **കടിയങ്ങാട് : **മരണ വീടുകളില്‍ മൃതദേഹം കുളിപ്പിക്കാനും പൊതുദര്‍ശനത്തിന് വെക്കാനുമായി പ്രവാസി കുടുംബം വാട്‌സാപ് കൂട്ടായ്മ ആശ്രയം സ്വയം സഹായക സംഘത്തിന് സ്റ്റീല്‍ കട്ടില്‍ നിര്‍മിച്ചു നല്‍കി.

## Article Content

**കടിയങ്ങാട് : **മരണ വീടുകളില്‍ മൃതദേഹം കുളിപ്പിക്കാനും പൊതുദര്‍ശനത്തിന് വെക്കാനുമായി പ്രവാസി കുടുംബം വാട്‌സാപ് കൂട്ടായ്മ ആശ്രയം സ്വയം സഹായക സംഘത്തിന് സ്റ്റീല്‍ കട്ടില്‍ നിര്‍മിച്ചു നല്‍കി.

ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ കെ മുബുഷിറ കൈമാറല്‍ ചടങ്ങ് ഉദ്ഘാടനം നിര്‍വഹിച്ചു. ജയശീലന്‍, അശ്വന്ത് കിഴക്കയില്‍, ദില്‍ജിത് നാഗത്ത്, പാറേമ്മല്‍ ശ്രീജിത്ത്, രാജീവന്‍ പാറേമ്മല്‍ എന്നിവര്‍ സംസാരിച്ചു.

പതിനെട്ടു വര്‍ഷമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ആശ്രയത്തിന്റെ നേതൃത്വത്തില്‍ മരണ വീടുകളില്‍ പന്തല്‍, കസേര, മേശ, തുടങ്ങിയ എത്തിച്ചു നല്‍കി വരുന്നുണ്ട്.

സംഘം നടത്തികൊണ്ടിരിക്കുന്ന വേറിട്ട പ്രവര്‍ത്തനങ്ങള്‍ മാതൃകപരമാണെന്ന് മെമ്പര്‍ അനുസ്മരിച്ചു. രോഗി കള്‍ക്ക് ചികിത്സ സഹായവും പ്രളയം, പേമാരി പ്രകൃതി ക്ഷോഭങ്ങള്‍ മറ്റും അതിജീവിക്കാന്‍ സമൂഹത്തെ പരിശീലനം നല്‍കി കൂടെ നില്‍ക്കാനും സംഘം ജാഗ്രത കാണിച്ചിട്ടുണ്ട്.

ബന്ധപ്പെടേണ്ട നമ്പര്‍ 95 39727073,9645254023

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18600/expatriate-family-hands-over-bed-to-death-home-whatsapp-community)