---
title: "പേരാമ്പ്ര-താന്നിക്കണ്ടി-ചക്കിട്ടപാറ റോഡ് ഉദ്ഘാടനം"
english_title: "Inauguration of Perambra-Thannikandi-Chakkittapara road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/186002/inauguration-of-perambra-thannikandi-chakkittapara-road"
published_at: "2024-02-20T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d58baead306_1_navas.jpg"
keywords: []
---

# പേരാമ്പ്ര-താന്നിക്കണ്ടി-ചക്കിട്ടപാറ റോഡ് ഉദ്ഘാടനം

> **Lead Summary:** ** പേരാമ്പ്ര: **10 കോടി രൂപ ചിലവില്‍ നവീകരിച്ച പേരാമ്പ്ര - താന്നിക്കണ്ടി-ചക്കിട്ടപാറ റോഡ് ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

** പേരാമ്പ്ര: **10 കോടി രൂപ ചിലവില്‍ നവീകരിച്ച പേരാമ്പ്ര - താന്നിക്കണ്ടി-ചക്കിട്ടപാറ റോഡ് ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കേരളത്തിലെ പ്രധാന റോഡുകളില്‍ 90 ശതമാനവും ബി.എം.ഡബ്ലു സി. നിലവാരത്തില്‍ ഉയര്‍ത്തിയതായി മന്ത്രി പറഞ്ഞു. ചടങ്ങില്‍ ടി.പി. രാമകൃഷ്ണന്‍ എം.എല്‍ എ അധ്യക്ഷത വഹിച്ചു. കെ മുരളിധരന്‍ എം.പി. മുഖ്യാതിഥിയായിരുന്നു.

ആദ്യ കോണ്‍ട്രാക്ടര്‍ പണി പൂര്‍ത്തീകരിക്കാത്തത് കാരണം കോണ്‍ടാക്ടറെ മാറ്റി പണി പൂര്‍ത്തീകരിച്ചതിനാല്‍ കാലതാമസം നേരിട്ടിരുന്നു. പേരാമ്പ്രയില്‍ നിന്ന് മലയോര കേന്ദ്രങ്ങളായ ചക്കിട്ടപാറ, പെരുവണ്ണാമൂഴി, നരിനട, കേളോത്ത് വയല്‍, കൂരാച്ചുണ്ട്, ചെമ്പ്ര, ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ എത്താവുന്നതും, കയറ്റിറക്കങ്ങള്‍ ഇല്ലാത്തതുമായ റോഡുകൂടിയാണിത്.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.കെ. ബിന്ദു, കെ. സുനില്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ യൂസഫ് കോറോത്ത്, ഒ. രാജന്‍, രാജന്‍ പുതിയടുത്ത്, പി.എം. രാഘവന്‍, പൂളക്കണ്ടി കുത്തമ്മത്, എ. ബാലചന്ദ്രന്‍, ദിനേശ് കാപ്പുങ്കര, കെ.കെ. സലാം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/186002/inauguration-of-perambra-thannikandi-chakkittapara-road)