---
title: "വിശദീകരണ പൊതുയോഗവുമായി ചാലിക്കരയിലെ മുസ്‌ലിം ലീഗ്"
english_title: "Muslim League in Chalikara with an explanatory public meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18603/muslim-league-in-chalikara-with-an-explanatory-public-meeting"
published_at: "2022-01-01T04:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cf91ffc2dbe_WATER MARK.JPG"
keywords: []
---

# വിശദീകരണ പൊതുയോഗവുമായി ചാലിക്കരയിലെ മുസ്‌ലിം ലീഗ്

> **Lead Summary:** ** പേരാമ്പ്ര:** നൊച്ചാട് പ്രദേശത്ത് നടന്ന വിവാഹ മോചനവുമായി ബന്ധപ്പെട്ട് ചാലിക്കരയിലെ മുസ് ലിം ലീഗ് നേതാക്കള്‍ക്കെതിരെയും പ്രവര്‍ത്തകര്‍ക്കെതിരെയും സോഷ്യല്‍ മീഡിയയിലും മറ്റും നടക്കുന്ന കുപ്രചരണങ്ങള്‍ക്കെതിരെ ചാലിക്കര ശാഖ മുസ് ലിം ലീഗ് കമ്മിറ്റി വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര:** നൊച്ചാട് പ്രദേശത്ത് നടന്ന വിവാഹ മോചനവുമായി ബന്ധപ്പെട്ട് ചാലിക്കരയിലെ മുസ് ലിം ലീഗ് നേതാക്കള്‍ക്കെതിരെയും പ്രവര്‍ത്തകര്‍ക്കെതിരെയും സോഷ്യല്‍ മീഡിയയിലും മറ്റും നടക്കുന്ന കുപ്രചരണങ്ങള്‍ക്കെതിരെ ചാലിക്കര ശാഖ മുസ് ലിം ലീഗ് കമ്മിറ്റി വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു.

മുസ് ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമത് ഉദ്ഘാടനം ചെയ്തു. പി.കെ ഇബ്രാഹിം അധ്യക്ഷനായി.

സാജിദ് നടുവണ്ണൂര്‍, സി.പി.എ അസിസ്, ടി.കെ.എ ലത്തീഫ്, പി.സി മുഹമത് സിറാജ്, അന്‍വര്‍ ഷാ, എസ്.കെ അസ്സയിനാര്‍, ടി.കെ ഇബ്രാഹിം, ടി.പി നാസര്‍, പി. ഹാരിസ്, ഷര്‍മിന കോമത്ത്, മുജീബ് കോമത്ത്, വി.എന്‍ നൗഫല്‍, കെ. അബൂബക്കര്‍, ശിഹാബ് കന്നാട്ടി, സി.മമ്മു, ആഷിഖ് കുന്നത്ത് എന്നിവര്‍ സംസാരിച്ചു.

പൊതുയോഗം സി.പി.എം നേതൃത്വത്തില്‍ കയ്യേറാന്‍ ശ്രമിച്ചതായി ചാലിക്കര ശാഖാ മുസ് ലിം ലീഗ് കമ്മിറ്റി ആരോപിച്ചു. യോഗം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും കമ്മിറ്റി പൊലിസിനോട് ആവിശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18603/muslim-league-in-chalikara-with-an-explanatory-public-meeting)