---
title: "തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേട് സമഗ്ര അന്വേഷണം നടത്തണം: ബി ജെ പി "
english_title: "BJP should conduct comprehensive probe into irregularities in employment guarantee scheme"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18604/bjp-should-conduct-comprehensive-probe-into-irregularities-in-employment-guarantee-scheme"
published_at: "2022-01-01T05:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cf968b97dd3_WATER MARK.JPG"
keywords: []
---

# തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേട് സമഗ്ര അന്വേഷണം നടത്തണം: ബി ജെ പി 

> **Lead Summary:** ** പേരാമ്പ്ര : ** തൊഴിലുറപ്പ് പദ്ധതിയില്‍ ക്രമക്കേട് നടത്തി സര്‍ക്കാര്‍ ഫണ്ട് തട്ടിയെടുക്കുന്ന സംഭവത്തില്‍ അധിക്യതര്‍ അടിയന്തിര അന്വേഷണം നടത്തണമെന്ന് ബി ജെ പി പേരാമ്പ്ര മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

## Article Content

** പേരാമ്പ്ര : ** തൊഴിലുറപ്പ് പദ്ധതിയില്‍ ക്രമക്കേട് നടത്തി സര്‍ക്കാര്‍ ഫണ്ട് തട്ടിയെടുക്കുന്ന സംഭവത്തില്‍ അധിക്യതര്‍ അടിയന്തിര അന്വേഷണം നടത്തണമെന്ന് ബി ജെ പി പേരാമ്പ്ര മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

മസ്റ്റ് റോളില്‍ ക്രമക്കേട് നടത്തി ജോലി ചെയ്യാത്തവരുടെ എക്കൗണ്ടില്‍ വരുന്ന പണം മേറ്റ് മാരുടെ സഹായത്താല്‍ ചിലര്‍ കൈപ്പിയ സംഭവം അപലപനീയമാണ്.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ നടന്ന ഇത്തരം ക്രമക്കേടില്‍ നടപടിയെടുക്കാതെ പ്രശനം ഒതുക്കി തീര്‍ക്കാനുള്ള ഗ്രാമപഞ്ചായത്ത്,ബ്ലോക്ക് ഭരണാധികാരികളുടെ ശ്രമം പ്രതിഷേധാര്‍ഹമാണെന്നും യോഗം ചൂണ്ടിക്കാട്ടി.

പഞ്ചായത്തിലെ ഭരണകക്ഷിയുടെ നോമിനികളായി വരുന്ന മേറ്റുമാര്‍ കാണിക്കുന്ന ക്രമക്കേടിനെതിരെ നടപടിയില്ലെങ്കില്‍ ബിജെപി നിയമ നടപടി സ്വീകരിക്കും. തൊഴിലുറപ്പ് പദ്ധതിയെ ശാസ്ത്രിയമായി നടപ്പിലാക്കാതെ ഫണ്ട് വെട്ടിക്കുന്നവര്‍ക്കെതിരെ ശക്തമായ സമരം സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

യോഗത്തില്‍ ബി ജെ പി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കെ കെ രജീഷ് അദ്ധ്യക്ഷനായി. ജില്ല ജനറല്‍ സെക്രട്ടറി എം.മോഹനന്‍ ഉദ്ഘാടനം ചെയ്തു. രാഗേഷ് തറമല്‍, ശ്രീജിത്ത് കല്ലോട്, ടി എം ഹരിദാസ്, കെ.പി.ബാബു, ഇ.ടി ബാലന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18604/bjp-should-conduct-comprehensive-probe-into-irregularities-in-employment-guarantee-scheme)