---
title: "എന്‍.എസ്.എസ് സപ്തദിന ക്യാമ്പ് 'സപ്തകം' സമാപിച്ചു "
english_title: "NSS seven-day camp 'Saptakam' concludes"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18606/nss-seven-day-camp-saptakam-concludes"
published_at: "2022-01-01T06:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cfa44d59f6c_vvvv - Copy (3) - Copy.JPG"
keywords: []
---

# എന്‍.എസ്.എസ് സപ്തദിന ക്യാമ്പ് 'സപ്തകം' സമാപിച്ചു 

> **Lead Summary:** **പേരാമ്പ്ര:** സി.കെ.ജി.എം ഗവ: കോളജ് എന്‍.എസ്.എസ് സപ്തദിന ക്യാമ്പ് 'സപ്തകം' സമാപിച്ചു. ഡിസംബര്‍ 23നായിരുന്നു ക്യാമ്പ് ആരംഭിച്ചത്.

## Article Content

**പേരാമ്പ്ര:** സി.കെ.ജി.എം ഗവ: കോളജ് എന്‍.എസ്.എസ് സപ്തദിന ക്യാമ്പ് 'സപ്തകം' സമാപിച്ചു. ഡിസംബര്‍ 23നായിരുന്നു ക്യാമ്പ് ആരംഭിച്ചത്.

ക്യാമ്പിന്റെ ഭാഗമായി വിളംബര ജാഥ, ക്യാംപസ് ശുചീകരണം, ലേഡീസ് ഹോസ്റ്റലിലേക്കുള റോഡ് നവീകരണം, ലഹരി വിരുദ്ധ ബോധവല്‍ക്കരണം, കമ്യൂണിറ്റി സര്‍വ്വേ , വിവിധ വിഷയങ്ങളില്‍ വൈജ്ഞാനിക ക്ലാസുകള്‍, കായികപരിശീലനം എന്നിവ സംഘടിപ്പിച്ചു.

ക്യാംപിന്റെ ഭാഗമായി ലഹരി വിരുദ്ധ 'വിമുക്തി ജ്വാല ' യും പേരാമ്പ്ര ബസ് സ്റ്റാന്റ് പരിസരത്ത് ഫ്‌ലാഷ് മോബും സംഘടിപ്പിച്ചു. ഇമതാടനുബന്ധിച്ച് ' കെട്ടഴിഞ്ഞ കുത്തൊഴുക്ക് ' മാഗസിന്‍ എഡിറ്റര്‍ കുമാരി ആയിഷത്തുല്‍ റിന്‍ ഷയ്ക്ക് കൈമാറി പ്രോഗ്രാം ഓഫീസര്‍മാര്‍ പ്രകാശനം ചെയ്തു.

പി.ടി.എ വൈസ് പ്രസിഡണ്ട് ചന്ദ്രന്‍ കല്ലൂര്‍ ഉദ്ഘാടനം ചെയ്ത സമാപന സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ജിന്‍സി തോമസ്, ലിബീഷ് കുമാര്‍, കുമാരി നക്ഷത്ര, കുമാരി ഹൃദ്യ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18606/nss-seven-day-camp-saptakam-concludes)