---
title: "കിത്താബ് ഫെസ്റ്റിന്റെ ഭാഗമായി പേരാമ്പ്രയില്‍ വിളംബര ജാഥ സംഘടിപ്പിച്ചു "
english_title: "As part of Kithab fest, Vilambara Jatha was organized in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/186162/as-part-of-kithab-fest-vilambara-jatha-was-organized-in-perambra"
published_at: "2024-02-21T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d5959e9e41e_1_fast.jpg"
keywords: []
---

# കിത്താബ് ഫെസ്റ്റിന്റെ ഭാഗമായി പേരാമ്പ്രയില്‍ വിളംബര ജാഥ സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര:** ഫാസിസം, വര്‍ഗ്ഗീയത, വംശീയത, ലിംഗനീതി, യുദ്ധം എന്നീ ആശയങ്ങളില്‍ യുവകലാ സാഹിതി ജില്ലാ കമ്മിറ്റി ഫെബ്രുവരി 24, 25, തിയ്യതികളില്‍ പേരാമ്പ്രയില്‍ നടത്തുന്ന കിത്താബ് ഫെസ്റ്റിന്റെ ഭാഗമായി പേരാമ്പ്രയില്‍ വിളംബര ജാഥ നടത്തി.

## Article Content

**പേരാമ്പ്ര:** ഫാസിസം, വര്‍ഗ്ഗീയത, വംശീയത, ലിംഗനീതി, യുദ്ധം എന്നീ ആശയങ്ങളില്‍ യുവകലാ സാഹിതി ജില്ലാ കമ്മിറ്റി ഫെബ്രുവരി 24, 25, തിയ്യതികളില്‍ പേരാമ്പ്രയില്‍ നടത്തുന്ന കിത്താബ് ഫെസ്റ്റിന്റെ ഭാഗമായി പേരാമ്പ്രയില്‍ വിളംബര ജാഥ നടത്തി.

റസ്റ്റ് ഹൗസ് പരിസരത്ത് നിന്നാരംഭിച്ച വിളംബര ജാഥയില്‍ ചെണ്ട മേളങ്ങളും, കഥകളി, സായ്പ്, കോമാളി, (നെല്ലും പതിരും ), നന്മയും തിന്മയും വേര്‍തിരിക്കല്‍ എന്നിവ വിളംബരജാഥയില്‍ കാണികള്‍ക്ക് ആകര്‍ഷകമായി.

ഫാസിസം, വര്‍ഗ്ഗീയത, വംശീയത, യുദ്ധം എന്നിവ തുറന്നുകാട്ടുന്ന ബാനറുകള്‍ ഉയര്‍ത്തി. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാരും ജാഥയില്‍ അണി നിരന്നു.

ജാഥയുടെ തുടക്കം യുവകലാസാഹിതി മണ്ഡലം പ്രസിഡണ്ട് വിനോദ് പാലയാട്ടില്‍ നിന്ന് പ്രമുഖ നാടക നടന്‍ മുഹമ്മദ് പേരാമ്പ്ര ഏറ്റുവാങ്ങി. മാര്‍ക്കറ്റ് പരിസരത്ത് കിത്താബ് ഫെസ്റ്റിന്റെ പതാക സാഹിത്യകാരന്‍ രാജന്‍ തിരുവോത്തും, സ്റ്റേറ്റ് ബാങ്ക് ജംഗ്ഷനില്‍ നാടക അവാര്‍ഡ് ജേതാവ് രാജീവന്‍ മമ്മിളിയും, ബസ്റ്റാന്റ് പരിസരത്ത് എഴുത്തുകാരന്‍ ഡോ: ശശികുമാര്‍ പുറമേരിയും പതാക ഉയര്‍ത്തി.

കിത്താബ് ഫെസ്റ്റിന് ആവേശകരമായ തുടക്കം കുറിച്ചു. വിളംബര ജാഥയുടെ സമാപനത്തില്‍ അഷറഫ് കുരുവട്ടൂര്‍, എ. പ്രദീപ്കുമാര്‍, ടി. ശിവദാസന്‍, വിനോദ് പാലയാട്ട്, ഷാനുരാജ് എന്നിവര്‍ സംസാരിച്ചു.

ശശി കിഴക്കന്‍ പേരാമ്പ്ര, സി.എം. ബാബു, വിനോദ് തിരുവോത്ത്, അശോകന്‍ മഹാറാണി, പി.എം. ശശി, ബാബു കണ്ടോത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/186162/as-part-of-kithab-fest-vilambara-jatha-was-organized-in-perambra)