---
title: "വെങ്ങപ്പറ്റ ഗവ. ഹൈസ്‌കൂള്‍ വാര്‍ഷികാഘോഷവും കെട്ടിടം, വര്‍ണ്ണ കൂടാരം ഉദ്ഘാടനവും "
english_title: "Vengapatta Govt. High school anniversary celebration and inauguration of building and color tent"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/186223/vengapatta-govt-high-school-anniversary-celebration-and-inauguration-of-building-and-color-tent"
published_at: "2024-02-21T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d5c9760a1fe_1_riyass.jpg"
keywords: []
---

# വെങ്ങപ്പറ്റ ഗവ. ഹൈസ്‌കൂള്‍ വാര്‍ഷികാഘോഷവും കെട്ടിടം, വര്‍ണ്ണ കൂടാരം ഉദ്ഘാടനവും 

> **Lead Summary:** ** പേരാമ്പ്ര **: വെങ്ങപ്പറ്റ ഗവ. ഹൈസ്‌കൂളിന് പുതുതായി നിര്‍മ്മിച്ച ബഹുനില കെട്ടിടവും സ്‌ക്കൂള്‍ എഴുപതാം വാര്‍ഷികാഘോഷവും പ്രീ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായ് നിര്‍മ്മിച്ച വര്‍ണ്ണ കൂടാരം പാര്‍ക്കും ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര **: വെങ്ങപ്പറ്റ ഗവ. ഹൈസ്‌കൂളിന് പുതുതായി നിര്‍മ്മിച്ച ബഹുനില കെട്ടിടവും സ്‌ക്കൂള്‍ എഴുപതാം വാര്‍ഷികാഘോഷവും പ്രീ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായ് നിര്‍മ്മിച്ച വര്‍ണ്ണ കൂടാരം പാര്‍ക്കും ഉദ്ഘാടനം ചെയ്തു.

നബാര്‍ഡ് ഫണ്ട് 2 കോടി രൂപ വിനിയോഗിച്ചാണ് വിദ്യാലയത്തിന് പുതിയ അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിടം നിര്‍മ്മിച്ചത്. സംസ്ഥാന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകന്‍ കെ.കെ. വിനോദന് മന്ത്രി ഉപഹാര സമര്‍പ്പണം നടത്തി.

കുഞ്ഞാളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എം. സനാതനന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. പ്രിയേഷ്, ടി. രാജശ്രീ, പേരാമ്പ്ര ബിആര്‍സി ബിപിസി വി.പി. നിത, മുന്‍ പ്രധാനാധ്യാപകരായ വി.വി. ബാലകൃഷ്ണന്‍, സ്റ്റെല്ല, മുഹമ്മദ് അഷറഫ് , വി. ബാലന്‍, സുശീല കുമാരി, മുന്‍ സ്റ്റാഫ് സെക്രട്ടറി പി.പി. മനോജ്, പി.എം. രാഘവന്‍, മോഹന്‍ദാസ് ഓണിയില്‍, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, പുതുക്കുടി അബ്ദുറഹ്‌മാന്‍, സഫ മജീദ്, കെ. രാമദാസ്, വി.കെ. ബാലന്‍, കെ.കെ. ഗംഗാധരന്‍, മനോജ് കോടേരി, എം. രജീഷ്, എം.എം. ശ്രീകല, കെ. അശോക് കുമാര്‍, സെലീന , പി.ഡി. ജയന്‍ എന്നിവര്‍ സംസാരിച്ചു.

കെ.കെ. വിനോദന്‍ മറുമൊഴി നടത്തി. പ്രധാനാധ്യാപകന്‍ യൂസഫ് നടുവണ്ണൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് പിടിഎ പ്രസിഡന്റ് പി. സന്തോഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/186223/vengapatta-govt-high-school-anniversary-celebration-and-inauguration-of-building-and-color-tent)