---
title: "വലിയപറമ്പ് അംഗനവാടി ഉദ്ഘാടനം ചെയ്തു"
english_title: "Valiyaparamba Anganwadi Inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/186305/valiyaparamba-anganwadi-inaugurated"
published_at: "2024-02-21T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d615adc6a6b_white.jpg"
keywords: []
---

# വലിയപറമ്പ് അംഗനവാടി ഉദ്ഘാടനം ചെയ്തു

> **Lead Summary:** പേരാമ്പ്ര : ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ പന്തിരിക്കര വലിയപറമ്പ് അംഗനവാടി ഉദ്ഘാടനം ചെയ്തു.

## Article Content

പേരാമ്പ്ര : ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ പന്തിരിക്കര വലിയപറമ്പ് അംഗനവാടി ഉദ്ഘാടനം ചെയ്തു.

വര്‍ഷങ്ങളായി വീട്ടുവരാന്തകളിലും വാടക കെട്ടിടങ്ങളിലുമായി പ്രവര്‍ത്തിച്ചു വന്ന അംഗനവാടിക്ക് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16 ലക്ഷം രൂപ അനുവദിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്.

ഗ്രാമപഞ്ചായത്ത് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ തനത് ഫണ്ട് അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത് . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു കെട്ടിടം നാടിന് സമര്‍പ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു. വനിത ശിശുക്ഷേമ വകുപ്പ് സിഡിപിഒ കെ. ദീപ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ പി.കെ. രജിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.എം. സനാതനന്‍, പ്രഭാ ശങ്കര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.കെ. ഗീത, ഇ.ടി. സരീഷ്, സ്വാഗത സംഘം കണ്‍വീനര്‍ കെ.കെ. പ്രകാശന്‍, വി.പി. ഇബ്രാഹിം, എ.കെ. സദാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. വിനോദന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എം. മോനിഷ നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് വര്‍ണ്ണാഭമായ ഘോഷയാത്രസംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/186305/valiyaparamba-anganwadi-inaugurated)