---
title: "ഇന്ന് പിറക്കുന്ന ഉണ്ണികള്‍ക്ക് കൈ നിറയെ സമ്മാനവുമായി ലിറ്റില്‍ ചിക്"
english_title: "Little Chick with a handful of presents for Unni born today perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18640/little-chick-with-a-handful-of-presents-for-unni-born-today-perambra"
published_at: "2022-01-01T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cff638806be_0000 WATERMARK.jpg"
keywords: []
---

# ഇന്ന് പിറക്കുന്ന ഉണ്ണികള്‍ക്ക് കൈ നിറയെ സമ്മാനവുമായി ലിറ്റില്‍ ചിക്

> **Lead Summary:**  **നാദാപുരം: **പുതുവല്‍സരത്തില്‍ പുതുമയുമായി ലിറ്റില്‍ ചിക്ക് ഇതാ നിങ്ങളുടെ മുന്നിലും എത്തിയിരിക്കുന്നു. പുതുവല്‍സരത്തില്‍ പിറക്കുന്ന കുരുന്നുകള്‍ക്ക് സൗജന്യ വസ്ത്രങ്ങളുമായി പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ലിറ്റില്‍ ചിക്ക്.

## Article Content

 **നാദാപുരം: **പുതുവല്‍സരത്തില്‍ പുതുമയുമായി ലിറ്റില്‍ ചിക്ക് ഇതാ നിങ്ങളുടെ മുന്നിലും എത്തിയിരിക്കുന്നു. പുതുവല്‍സരത്തില്‍ പിറക്കുന്ന കുരുന്നുകള്‍ക്ക് സൗജന്യ വസ്ത്രങ്ങളുമായി പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ലിറ്റില്‍ ചിക്ക്.

എന്നും പുതുമ തേടിയുള്ള യാത്രയില്‍ ലിറ്റില്‍ ചിക്ക് ഒരു വ്യത്യസ്ഥ സമ്മാന പദ്ധതി ഒരുക്കിയിരിക്കുകയാണ്.

വസ്ത്രങ്ങളില്‍ ഏറ്റവും പുതിയ ഫാഷന്‍ ഉപഭോക്താക്കളില്‍ കുറഞ്ഞ വിലക്ക് എത്തിക്കാന്‍ മാത്രമല്ല പുതിയ ആശയങ്ങളുമായി ഉപഭോക്താക്കള്‍ക്കൊപ്പം മുന്നില്‍ നില്‍ക്കാനും ലിറ്റില്‍ ചിക്ക് എന്നുമുണ്ടാവാറുണ്ട്.

ഈ പുതുവര്‍ഷത്തെ സ്വീകരിക്കാന്‍ ഉപഭോക്താക്കള്‍ക്ക് ഒപ്പം പുതിയ ഒരു ആശയവുമായി എത്തിയിരിക്കയാണ് ലിറ്റില്‍ ചിക്ക്. പുതുവത്സരത്തില്‍ പിറക്കുന്ന 25 കുട്ടികള്‍ക്ക് 1000 രൂപയുടെ വസ്ത്രങ്ങള്‍ സൗജന്യമായി നല്‍കുന്ന പദ്ധതിയുമായാണ് ലിറ്റില്‍ ചിക്ക് 2022 നെ വരവേല്‍ക്കുന്നത്.

വടകര, കൊയിലാണ്ടി താലൂക്കില്‍ പെട്ടവരാണ് പദ്ധതിയുടെ ഭാഗമാകുക. ലിറ്റില്‍ ചിക്കിന്റെ നാദാപുരം പേരാമ്പ്ര ഷോറൂം വഴിയാണ് സമ്മാനങ്ങള്‍ വിതരണം ചെയ്യുക. ഹോസ്പിറ്റലുകള്‍ നല്‍കുന്ന ജനന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് സമ്മാനങ്ങള്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18640/little-chick-with-a-handful-of-presents-for-unni-born-today-perambra)