---
title: "വഴിയോര കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനെതിരെ ധര്‍ണ്ണയുമായ് വ്യാപാരി വ്യവസായി ഏകോപന സമതി "
english_title: "Traders and Industrialists Coordinating Committee with a dharna in front of the Perambra Grama Panchayat office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18642/traders-and-industrialists-coordinating-committee-with-a-dharna-in-front-of-the-perambra-grama-panchayat-office"
published_at: "2022-01-01T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cff8ba2087d_kk.jpg"
keywords: []
---

# വഴിയോര കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനെതിരെ ധര്‍ണ്ണയുമായ് വ്യാപാരി വ്യവസായി ഏകോപന സമതി 

> **Lead Summary:** **പേരാമ്പ: **പേരാമ്പ ഗ്രാമ പഞ്ചായത്ത് വഴിയോര കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നല്‍കാന്‍ തീരുമാനം എടുത്തതായി ആരോപിച്ച് വ്യാപാരി വ്യവസായി ഏകോപന സമതി പേരാമ്പ്ര യൂണിറ്റ് ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

## Article Content

**പേരാമ്പ: **പേരാമ്പ ഗ്രാമ പഞ്ചായത്ത് വഴിയോര കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നല്‍കാന്‍ തീരുമാനം എടുത്തതായി ആരോപിച്ച് വ്യാപാരി വ്യവസായി ഏകോപന സമതി പേരാമ്പ്ര യൂണിറ്റ് ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

ലൈസന്‍സ് നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നും നിയമ വിധേയമായി കച്ചവടം നടത്തുന്ന വ്യാപാരികള്‍ക്ക് സംരക്ഷണം നല്‍കണമെന്നും സമരത്തില്‍ ആവശ്യമുയര്‍ന്നു.

പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് ബാബു കൈലാസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷരീഫ് ചീക്കിലോട്ട് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ഒ.പി.മുഹമ്മദ് സ്വാഗതം പറഞ്ഞ പരിപാടിയില്‍ സലിം മണവയല്‍, എന്‍.പി വിധു , സി.എം. അഹമ്മദ് കോയ , സാജിദ് ഊരാളത്ത്, മുസ്തഫ പാരഡൈസ്, മുഹമ്മദ് കിംഗ്, ടി. ജലജ , സുനില്‍ ഗ്ലോബല്‍ , ഫിറാസ് കല്ലാട്ട് , ജയപ്രകാശ് ഉത്സവ് , സന്ദീപ് കോരൻ കണ്ടി എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18642/traders-and-industrialists-coordinating-committee-with-a-dharna-in-front-of-the-perambra-grama-panchayat-office)