---
title: "കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്തു "
english_title: "Kerala Hotel and Restaurant Association distributed health cards to members at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/186433/kerala-hotel-and-restaurant-association-distributed-health-cards-to-members-at-perambra"
published_at: "2024-02-22T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d6f52b5c1f2_1_healthh.jpg"
keywords: []
---

# കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്തു 

> **Lead Summary:** **പേരാമ്പ്ര:** കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ പേരാമ്പ്ര യൂണിറ്റിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 5 ന് നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത അസോസിയേഷന്‍ അംഗങ്ങള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്തു.

## Article Content

**പേരാമ്പ്ര:** കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ പേരാമ്പ്ര യൂണിറ്റിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 5 ന് നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത അസോസിയേഷന്‍ അംഗങ്ങള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്തു.

എംബസി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പേരാമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ.എം. റീന ഉദ്ഘാടനം ചെയ്തു.

കെഎച്ച്ആര്‍എ യൂണിറ്റ് പ്രസിഡന്റ്  എം.എം ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.പി സനില മുഖ്യതിഥിയായി. പഞ്ചായത്ത് സൂപ്രണ്ട് ജിതേഷ് ബാബു, സി.എം മണികണ്ഠന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

കെഎച്ച്ആര്‍എ ജില്ലാ ജോയിന്റ്  സെക്രട്ടറി കെ.കെ സലാം സ്വാഗതം പറഞ്ഞ ചടങ്ങില്‍ സിദ്ധിഖ് മലബാര്‍ ഭവന്‍ നന്ദിയും പറഞ്ഞു. ഇരുന്നൂറിലധികം പേര്‍ക്ക് ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/186433/kerala-hotel-and-restaurant-association-distributed-health-cards-to-members-at-perambra)