---
title: "ചക്കിട്ടപാറയില്‍ മാവേലി സ്റ്റോറിന് മുമ്പില്‍ യുഡിഎഫ് ധര്‍ണ്ണ "
english_title: "UDF dharna in front of Maveli store at Chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/186594/udf-dharna-in-front-of-maveli-store-at-chakkittapara"
published_at: "2024-02-23T00:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d79333d9b4c_1_dharnaa.JPG"
keywords: []
---

# ചക്കിട്ടപാറയില്‍ മാവേലി സ്റ്റോറിന് മുമ്പില്‍ യുഡിഎഫ് ധര്‍ണ്ണ 

> **Lead Summary:** **ചക്കിട്ടപാറ: **അവശ്യ സാധനങ്ങളുടെ വില വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ യുഡിഎഫ് ചക്കിട്ടപാറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചക്കിട്ടപാറ മാവേലി സ്റ്റോറിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

## Article Content

**ചക്കിട്ടപാറ: **അവശ്യ സാധനങ്ങളുടെ വില വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ യുഡിഎഫ് ചക്കിട്ടപാറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചക്കിട്ടപാറ മാവേലി സ്റ്റോറിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ചെയര്‍മാന്‍ പി. വാസു അധ്യക്ഷത വഹിച്ചു.

നിയോജക മണ്ഡലം കണ്‍വീനര്‍ കെ.എ ജോസുകുട്ടി, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പെരിഞ്ചേരി, കേരള കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രാജീവ് തോമസ്, കേരള കോണ്‍ഗ്രസ് (ജേക്കബ്) മണ്ഡലം പ്രസിഡന്റ് വി.ഡി ജോസ്, ജിതേഷ് മുതുകാട്, ജെയിംസ് മാത്യു, ടോമി വള്ളിക്കാട്ടില്‍, റെജി കോച്ചേരി, തോമസ് ആനത്താനം, ജോര്‍ജ് മുക്കള്ളില്‍, ഗിരിജ ശശി, ബാബു കൂനംതടം, ഗിരീഷ് കോമച്ചങ്കണ്ടി, ലൈസ് ജോര്‍ജ്, സിന്ധു വിജയന്‍, എബിന്‍ കുംബ്ലാനി എന്നിവര്‍ സംസാരിച്ചു.

ഷൈല ജെയിംസ്, ഷാജു മാളിയേക്കല്‍, ഹസ്സന്‍കുട്ടി, ബിന്ദു ബാലകൃഷ്ണന്‍, വി.കെ മിനി, സി.എം അബൂബക്കര്‍, സുമതിലാല്‍, ഷീജ തങ്കച്ചന്‍, സിനി ജിജോ, സബിത രാധാകൃഷ്ണന്‍, മേരിക്കുട്ടി, ബാബു പള്ളിക്കുടം, ഇ.കെ ചന്ദ്രന്‍, അബ്ദുറഹിമാന്‍ കല്ലേകുടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/186594/udf-dharna-in-front-of-maveli-store-at-chakkittapara)