---
title: "സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്രിസ്തുമസ് അവധിക്കാല ക്യാമ്പിന് തുടക്കമായി "
english_title: "Student Police Cadet Christmas Holiday Camp kicks off"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18661/student-police-cadet-christmas-holiday-camp-kicks-off"
published_at: "2022-01-01T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d01be22437e_006 ETI CLG.jpg"
keywords: []
---

# സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്രിസ്തുമസ് അവധിക്കാല ക്യാമ്പിന് തുടക്കമായി 

> **Lead Summary:** **മേപ്പയ്യൂര്‍: **ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂരില്‍ എസ്പിസി ക്രിസ്തുമസ്, അവധിക്കാല ക്യാമ്പിന് തുടക്കമായി. പേരാമ്പ്ര നിയോജക മണ്ഢലം എംഎല്‍എ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**മേപ്പയ്യൂര്‍: **ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂരില്‍ എസ്പിസി ക്രിസ്തുമസ്, അവധിക്കാല ക്യാമ്പിന് തുടക്കമായി. പേരാമ്പ്ര നിയോജക മണ്ഢലം എംഎല്‍എ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ .ടി.രാജന്‍ അധ്യക്ഷനായിരുന്നു. ഓരോ വിദ്യാര്‍ത്ഥിയുടേയും ഗാര്‍ഹികാന്തരീക്ഷം മനസിലാക്കി യോജിച്ച പഠനാന്തരീക്ഷം ഒരുക്കാന്‍ എസ്പിസി വിദ്യാര്‍ഥികള്‍ എന്നും മുന്നില്‍ നില്‍ക്കണമെന്ന് എംഎല്‍എ ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. ഉണ്ണികൃഷ്ണന്‍ മേപ്പയ്യൂര്‍ എസ്എച്ച്ഒ മുഖ്യ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് കെ. രാജീവന്‍, പിടിഎ വൈസ് പ്രസിഡന്റ് വി. മുജീബ്, ഗ്രാമ പഞ്ചായത്ത് അംഗം പി. പ്രശാന്ത്, കെ. ബഷീര്‍, ദിനേശ് പാഞ്ചേരി, ഡ്രില്‍ ഇന്‍സ്‌പെക്ടര്‍മാരായ ഒ.കെ. റഷീദ്, ഒ.എസ്. പ്രിയ എന്നിവര്‍ സംസാരിച്ചു.

സിപി ഒകെ സുധീഷ് കുമാര്‍, എസിപി ഒ.കെ. ശ്രീ വിദ്യ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. സ്‌കൂള്‍ പ്രധാന അധ്യാപകന്‍ കെ. നിഷിദ് സ്വാഗതം പറഞ്ഞ ചടങ്ങിന് എസ്പിസി കേഡറ്റ് അനന്‍ സൗരേ ചടങ്ങില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18661/student-police-cadet-christmas-holiday-camp-kicks-off)