---
title: "ചെമ്പനോട പൂഴിത്തോട് ക്ഷീരോല്‍പാദക സഹകരണ സംഘം കെട്ടിടം നാടിന് സമര്‍പ്പിച്ചു "
english_title: "Chembanoda Poozhithodu Dairy Co-operative Society dedicated the building to Nadu"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18666/chembanoda-poozhithodu-dairy-co-operative-society-dedicated-the-building-to-nadu"
published_at: "2022-01-01T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d022c23eaf7_006 ETI CLG.jpg"
keywords: []
---

# ചെമ്പനോട പൂഴിത്തോട് ക്ഷീരോല്‍പാദക സഹകരണ സംഘം കെട്ടിടം നാടിന് സമര്‍പ്പിച്ചു 

> **Lead Summary:** **ചക്കിട്ടപാറ: **ചെമ്പനോട പൂഴിത്തോട് ക്ഷീരോല്‍പാദക സഹകരണ സംഘം കെട്ടിടം (ഹൈജീന്‍ മികവില്‍ കളക്ഷന്‍ സെന്റര്‍) ഉദ്ഘാടനം ചെയ്തു.

## Article Content

**ചക്കിട്ടപാറ: **ചെമ്പനോട പൂഴിത്തോട് ക്ഷീരോല്‍പാദക സഹകരണ സംഘം കെട്ടിടം (ഹൈജീന്‍ മികവില്‍ കളക്ഷന്‍ സെന്റര്‍) ഉദ്ഘാടനം ചെയ്തു.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ഒന്ന,് രണ്ട,് മൂന്ന്, നാല് വാര്‍ഡുകള്‍ പ്രവര്‍ത്തന മേഖലയാക്കി 2002 മാര്‍ച്ച് 26 ആം തീയതി രജിസ്ട്രേഷന്‍ നടത്തിയാണ് സൊസൈറ്റി രൂപീകരിച്ചത്.

ചെമ്പനോട ആലംപാറ റോഡിനു സമീപമാണ് കെട്ടിടം. കെട്ടിടത്തിന്റെ ഉദ്ഘാടനം കെ. മുരളീധരന്‍ എം.പി നിര്‍വഹിച്ചു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സുനില്‍ അധ്യക്ഷനായി.

കോഴിക്കോട് ക്ഷീരവകുപ്പ് ഡിഡി സിനില ഉണ്ണികൃഷ്ണന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, മില്‍മ ഡയറക്ടര്‍ പി. ശ്രീനിവാസന്‍, കോഴിക്കോട് ജില്ലതല മേധാവി കെ. പ്രശോഭ്, വികസന സമിതി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ ശശി, പേരാമ്പ്ര ബ്ലോക്ക് മെമ്പര്‍ ഗിരിജ ശശി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലൈസ് ജോര്‍ജ്, എം.എം. പ്രദീപന്‍, മില്‍മ ഡയറക്ടര്‍ പി. കുഞ്ഞായന്‍, മുന്‍ മില്‍മ ഡയറക്ടര്‍ അഡ്വ രാജേഷ്‌കുമാര്‍, പേരാമ്പ്ര ഡിഇഒ റിജുല, ചക്കിട്ട്പാറ വെറ്റിനറി സര്‍ജന്‍ ഡോ. ജിത്തു, മുന്‍ ഡിപിഒ മുഹമ്മദ് നവാസ്, ഷാജി (എഎംപിഓപി ആന്റ് ഐ യൂണിറ്റ് കോഴിക്കോട്), മാത്യു പി.എം എന്നിവര്‍ സംസാരിച്ചു.

സ്വാഗത സംഘം ചെയര്‍മാന്‍ കെ.എ. ജോസുകുട്ടി സ്വാഗതം പറഞ്ഞ ചടങ്ങിന് കണ്‍വീനര്‍ പി.എം. മാത്യു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18666/chembanoda-poozhithodu-dairy-co-operative-society-dedicated-the-building-to-nadu)