---
title: "ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തില്‍  സംരംഭക മേള സംഘടിപ്പിച്ചു"
english_title: "An entrepreneur fair was organized in Chakkittapara village panchayath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/186676/an-entrepreneur-fair-was-organized-in-chakkittapara-village-panchayath"
published_at: "2024-02-23T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d83212c455f_1_sam1.JPG"
keywords: []
---

# ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തില്‍  സംരംഭക മേള സംഘടിപ്പിച്ചു

> **Lead Summary:** ** ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തില്‍ സംരംഭകര്‍ക്കായി ലോണ്‍, ലൈസന്‍സ്, സബ്‌സിഡി മേള, ഫെസിലിറ്റേഷന്‍ ക്യാമ്പയിന്‍ എന്നിവ സംഘടിപ്പിച്ചു.

## Article Content

** ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തില്‍ സംരംഭകര്‍ക്കായി ലോണ്‍, ലൈസന്‍സ്, സബ്‌സിഡി മേള, ഫെസിലിറ്റേഷന്‍ ക്യാമ്പയിന്‍ എന്നിവ സംഘടിപ്പിച്ചു.

ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി പ്രസിഡന്റ്  കെ. സുനില്‍ ഉദ്ഘാടനം ചെയ്തു.

കേരള സര്‍ക്കാരിന്റെ സംരംഭക വര്‍ഷം 2.0 പദ്ധതിയുടെ ഭാഗമായാണു ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. വൈസ് പ്രസിഡണ്ട് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു.

എന്റര്‍പ്രൈസ് ഡെവലപ്‌മെന്റ്  എക്‌സിക്യൂട്ടീവ് മാരായ ജിതിന്‍, പ്രേംജിഷ്ണു എന്നിവര്‍ വ്യവസായ വകുപ്പിന്റെ സ്‌കീമുകളെ കുറിച്ച് ക്ലാസ്സെടുക്കുകയും സംരംഭകരുടെ സംശയ നിവാരണം നടത്തുകയും ചെയ്തു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായയ ഇ.എം ശ്രീജിത്ത്, ബിന്ദു സജി, എം.എം പ്രദീപന്‍, പേരാമ്പ്ര ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ വിശ്വന്‍, ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ഇഡിഇ വി. നിധിഷ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/186676/an-entrepreneur-fair-was-organized-in-chakkittapara-village-panchayath)