---
title: "നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കരുത്; സിപിഐഎം "
english_title: "Do not disturb the peaceful atmosphere of Nochad Higher Secondary School; CPIM"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/186684/do-not-disturb-the-peaceful-atmosphere-of-nochad-higher-secondary-school-cpim"
published_at: "2024-02-23T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d8382194ce4_1_cpim.JPG"
keywords: []
---

# നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കരുത്; സിപിഐഎം 

> **Lead Summary:** **പേരാമ്പ്ര:** നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഐഎം നൊച്ചാട് സൗത്ത് ലോക്കല്‍ കമ്മറ്റി സെക്രട്ടറി എടവന സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര:** നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഐഎം നൊച്ചാട് സൗത്ത് ലോക്കല്‍ കമ്മറ്റി സെക്രട്ടറി എടവന സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എംഎസ്എഫിന്റെ സഹായത്തോടെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ നിരന്തരം അക്രമം അഴിച്ച് വിടുകയാണെന്നും കഴിഞ്ഞ ദിവസം രണ്ട് വിഭാഗം സ്‌കൂളിനകത്ത് ഏറ്റ് മുട്ടിയപ്പോള്‍ സമാധാനിപ്പിക്കാന്‍ ശ്രമം നടത്തിയ അധ്യാപകരെ വിദ്യാര്‍ത്ഥികള്‍ കയ്യേറ്റം ചെയ്യുന്ന സ്ഥിതിയാണ് ഉണ്ടായതെന്നും അതിനെതിരെ പ്രതികരിച്ച അധ്യാപകരെ ഭീഷണിപ്പെടുത്താനും സ്‌കൂളില്‍ കയറി പ്രിന്‍സിപ്പാളിനെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഇത് അത്യന്തം അപലപനീയമാണെന്നും അദേഹം പറഞ്ഞു.

ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്നത് ശരിയാണൊ എന്ന് മുസ്ലീം ലീഗ് നേതൃത്വം പരിശോധിക്കണമെന്നും നൊച്ചാട് പഞ്ചായത്തിലെ ഏക ഹയര്‍ സെക്കന്ററി സ്‌കൂളായ നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സമാധാനപരമായ വിദ്യാലയ അന്തരീക്ഷം പുന: സ്ഥാപിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/186684/do-not-disturb-the-peaceful-atmosphere-of-nochad-higher-secondary-school-cpim)