---
title: " പാലേരി കുഴിമ്പിലിന് സമീപം മാലിന്യങ്ങള്‍ക്കും മരത്തടികള്‍ക്കും തീ പടര്‍ന്നു"
english_title: "Garbage and wooden logs caught fire near Paleri Kombimpil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/186761/garbage-and-wooden-logs-caught-fire-near-paleri-kombimpil"
published_at: "2024-02-23T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d865f9c199f_1_theee.jpg"
keywords: []
---

#  പാലേരി കുഴിമ്പിലിന് സമീപം മാലിന്യങ്ങള്‍ക്കും മരത്തടികള്‍ക്കും തീ പടര്‍ന്നു

> **Lead Summary:** **പാലേരി **: പാലേരി കുഴിമ്പിലിന് സമീപം സംസ്ഥാനപാതയിലെ മാലിന്യങ്ങള്‍ക്കും മരത്തടികള്‍ക്കുമാണ് തീ പടര്‍ന്നത്.

## Article Content

**പാലേരി **: പാലേരി കുഴിമ്പിലിന് സമീപം സംസ്ഥാനപാതയിലെ മാലിന്യങ്ങള്‍ക്കും മരത്തടികള്‍ക്കുമാണ് തീ പടര്‍ന്നത്.

അസി. സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്റെ നേതൃത്ത്വത്തില്‍ ഒരു യുണിറ്റ് സ്ഥലത്തെത്തി തീ അണച്ചു. കഴിഞ്ഞ ദിവസം രാത്രി 1.10 ഓടെയാണ് അഗ്നിരക്ഷാനിലയത്തില്‍ വിവരം ലഭിച്ചത്.

അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫിസ്സര്‍മാരായ കെ രഗിനേഷ്, എം മനോജ്, കെ വിപിന്‍, പി.വി മനോജ്, ഹോംഗാര്‍ഡ് കെ രാജീവന്‍ എന്നിവര്‍ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

വേനല്‍ ചൂട് കനക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/186761/garbage-and-wooden-logs-caught-fire-near-paleri-kombimpil)