---
title: "താലൂക്ക് ആശുപത്രി സ്ത്രീകളുടെ വാര്‍ഡ് പേരാമ്പ്ര ലയണ്‍സ് ക്ലബ്ബ് ദത്തെടുക്കുന്നു "
english_title: "Taluk Hospital Women's Ward is adopted by Perambra Lions Club"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/186771/taluk-hospital-womens-ward-is-adopted-by-perambra-lions-club"
published_at: "2024-02-23T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d86f9b93dad_1_thaluk.jpg"
keywords: []
---

# താലൂക്ക് ആശുപത്രി സ്ത്രീകളുടെ വാര്‍ഡ് പേരാമ്പ്ര ലയണ്‍സ് ക്ലബ്ബ് ദത്തെടുക്കുന്നു 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര താലൂക്ക് ആശുപത്രി സ്ത്രീകളുടെ വാര്‍ഡ് പേരാമ്പ്ര ലയണ്‍സ് ക്ലബ്ബ് ദത്തെടുക്കുന്നു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര താലൂക്ക് ആശുപത്രി സ്ത്രീകളുടെ വാര്‍ഡ് പേരാമ്പ്ര ലയണ്‍സ് ക്ലബ്ബ് ദത്തെടുക്കുന്നു.

ഇതിന്റെ ഭാഗമായി വാര്‍ഡ് പെയിന്റിംഗ്, രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കുമുള്ള കുടിവെള്ളത്തിനായുള്ള കൂളര്‍, വാര്‍ഡിലൊരു വാഷ്‌ബേസ് എന്നിവ ഒരുക്കി.

ഇതിന്റെ ഉദ്ഘാടനം ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ പി.കെ. രജീഷ് നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എന്‍.പി. ബാബു അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് അംഗം പി.ടി. അഷ്‌റഫ്, ഡോ: ലക്ഷ്മി വി ഗോപാല്‍, ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ സുരേഷ് നമ്പ്യാര്‍, ഭാസ്‌ക്കരന്‍ അളകാപുരി, ഡോ: കെ.വി. കരുണാകരന്‍, വാര്‍ഡ് അംഗം വിനോദ് തിരുവോത്ത് എന്നിവര്‍ സംസാരിച്ചു.

ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.വി മനോജ് കുമാര്‍ സ്വാഗതവും പി.ആര്‍.ഒ സിനില നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/186771/taluk-hospital-womens-ward-is-adopted-by-perambra-lions-club)