---
title: "മുസ്ലിം ലീഗ് സമ്മേളനവും സ്വീകരണവും ഫെബ്രുവരി 27 ന് "
english_title: "Muslim League conference and reception on February 27"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/186773/muslim-league-conference-and-reception-on-february-27"
published_at: "2024-02-23T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d874451520b_1_leeg.JPG"
keywords: []
---

# മുസ്ലിം ലീഗ് സമ്മേളനവും സ്വീകരണവും ഫെബ്രുവരി 27 ന് 

> **Lead Summary:** **മേപ്പയ്യൂര്‍: **മുസ്ലിം ലീഗ് കീഴ്പ്പയ്യൂര്‍ വെസ്റ്റ് ശാഖാ സമ്മേളനവും പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികള്‍ക്കുള്ള സ്വീകരണവും ഫെബ്രുവരി 27 ന് ചൊവ്വാഴ്ച 4 മണിക്ക് കീഴ്പ്പയ്യൂര്‍ പള്ളിമുക്കില്‍ കെ.ടി ഇബ്രാഹിം ഹാജി നഗറില്‍ നടക്കും.

## Article Content

**മേപ്പയ്യൂര്‍: **മുസ്ലിം ലീഗ് കീഴ്പ്പയ്യൂര്‍ വെസ്റ്റ് ശാഖാ സമ്മേളനവും പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികള്‍ക്കുള്ള സ്വീകരണവും ഫെബ്രുവരി 27 ന് ചൊവ്വാഴ്ച 4 മണിക്ക് കീഴ്പ്പയ്യൂര്‍ പള്ളിമുക്കില്‍ കെ.ടി ഇബ്രാഹിം ഹാജി നഗറില്‍ നടക്കും.

പാര്‍ട്ടി ജില്ലാ പ്രസിഡന്റ്  എം.എ റസാഖ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷിബു മീരാന്‍ മുഖ്യപ്രഭാഷണം നടത്തും.

പാര്‍ട്ടി ജില്ലാ, മണ്ഡലം, പഞ്ചായത്ത് നേതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കും. തുടര്‍ന്ന് പ്രമുഖ ഗായകന്‍ ആദില്‍ അത്തു നേതൃത്വം നല്‍കുന്ന ഇശല്‍ സന്ധ്യയും അരങ്ങേറും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/186773/muslim-league-conference-and-reception-on-february-27)