---
title: "വില വര്‍ദ്ധനവില്‍ പ്രതിഷേധം; കഞ്ഞിവെപ്പ് സമരം നടത്തി മഹിളാ കോണ്‍ഗ്രസ് "
english_title: "Protests over price hikes; Mahila Congress held a Kanjivep strike"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/186779/protests-over-price-hikes-mahila-congress-held-a-kanjivep-strike"
published_at: "2024-02-23T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d8773880bae_1_kanji.jpg"
keywords: []
---

# വില വര്‍ദ്ധനവില്‍ പ്രതിഷേധം; കഞ്ഞിവെപ്പ് സമരം നടത്തി മഹിളാ കോണ്‍ഗ്രസ് 

> **Lead Summary:** **ചെറുവണ്ണൂര്‍ **: സപ്ലൈക്കോയിലെ ആവശ്യ സാധനങ്ങളുടെ വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ചെറുവണ്ണൂര്‍ മണ്ഡലം മഹിളാ കോണ്‍ഗ്രസ് മാവേലി സ്റ്റോറിന് മുന്‍പില്‍ കഞ്ഞിവെപ്പ് സമരം നടത്തി.

## Article Content

**ചെറുവണ്ണൂര്‍ **: സപ്ലൈക്കോയിലെ ആവശ്യ സാധനങ്ങളുടെ വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ചെറുവണ്ണൂര്‍ മണ്ഡലം മഹിളാ കോണ്‍ഗ്രസ് മാവേലി സ്റ്റോറിന് മുന്‍പില്‍ കഞ്ഞിവെപ്പ് സമരം നടത്തി.

ധര്‍ണ മേപ്പയ്യൂര്‍ ബ്ലോക് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ്  നളിനി നല്ലൂര്‍ ഉദ്ഘാടനം ചെയ്തു. പി.പി സുജാത അദ്ധ്യക്ഷത വഹിച്ചു.

ഗീമ കക്കറമുക്ക് സ്വാഗതം പറഞ്ഞ ധര്‍ണ്ണയില്‍ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ടി.പി നാരായണന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജസ്മിന മജീദ്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്  എം.കെ. സുരേന്ദ്രന്‍, എ.കെ ഉമ്മര്‍, കെ.പി അരവിന്ദന്‍, പാലിശ്ശേരി കുഞ്ഞമ്മത്, കെ.പി. സുഷമ, പ്രവിത പ്രശാന്ത്, പി.കെ ബീന എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/186779/protests-over-price-hikes-mahila-congress-held-a-kanjivep-strike)