---
title: "അങ്കണവാടി കുട്ടികള്‍ക്ക് സ്‌നേഹ കിടക്ക വിതരണം നടത്തി "
english_title: "Sneha bed was distributed to Anganwadi children at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/186784/sneha-bed-was-distributed-to-anganwadi-children-at-perambra"
published_at: "2024-02-23T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d879ad372bc_1_kidakka.jpg"
keywords: []
---

# അങ്കണവാടി കുട്ടികള്‍ക്ക് സ്‌നേഹ കിടക്ക വിതരണം നടത്തി 

> **Lead Summary:** **പേരാമ്പ്ര :** അങ്കണവാടി കുട്ടികള്‍ക്കുള്ള കയര്‍ഫെഡിന്റെ സ്‌നേഹ കിടക്ക വിതരണം നടത്തി. ടി.പി. രാമകൃഷ്ണന്‍ എംഎല്‍എയുടെ പ്രാദേശിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കിടക്ക വിതരണം ചെയ്യുന്നത്.

## Article Content

**പേരാമ്പ്ര :** അങ്കണവാടി കുട്ടികള്‍ക്കുള്ള കയര്‍ഫെഡിന്റെ സ്‌നേഹ കിടക്ക വിതരണം നടത്തി. ടി.പി. രാമകൃഷ്ണന്‍ എംഎല്‍എയുടെ പ്രാദേശിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കിടക്ക വിതരണം ചെയ്യുന്നത്.

പേരാമ്പ്ര ബ്ലോക്ക് ഓഫീസില്‍ നടന്ന ചടങ്ങില്‍ ടി.പി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ സുനില്‍, ഉണ്ണി വേങ്ങേരി, കെ.കെ ബിന്ദു, പി.എന്‍ ശാരദ പട്ടേരികണ്ടി, എന്‍.ടി. ഷിജിത്ത്, എ.എം സുഗതന്‍, കെ.കെ നിര്‍മ്മല, സി.കെ ഗിരീഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  സി.കെ പാത്തുമ്മ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ കെ രജിത, കെ. സജീവന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ. അജിത, പി.ടി അഷ്‌റഫ്, ഗിരിജ ശശി ഗ്രാമപഞ്ചായത്തംഗം വിനോദ് തിരുവോത്ത് എന്നിവര്‍ സംബന്ധിച്ചു.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് സ്വാഗതം പറഞ്ഞ ചടങ്ങിന് കയര്‍ഫെഡ് കോഴിക്കോട് റീജിയണല്‍ ഓഫീസര്‍ സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/186784/sneha-bed-was-distributed-to-anganwadi-children-at-perambra)