---
title: "പേരാമ്പ്രയില്‍ വഴിയോരത്ത് കച്ചവടം നടത്തി വരുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുമായി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് "
english_title: "Perampra Grama Panchayat with identity card for street vendors in Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18684/perampra-grama-panchayat-with-identity-card-for-street-vendors-in-perampra"
published_at: "2022-01-01T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d038d530e8d_006 ETI CLG.jpg"
keywords: []
---

# പേരാമ്പ്രയില്‍ വഴിയോരത്ത് കച്ചവടം നടത്തി വരുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുമായി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 

> **Lead Summary:** **പേരാമ്പ്ര: **വര്‍ഷങ്ങളായി പേരാമ്പ്ര പട്ടണത്തിലെ വഴിയോര കച്ചവടം നടത്തി വരുന്നവര്‍ക്ക് ആശ്വാസമായി ഗ്രാമപഞ്ചായത്ത് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി. പട്ടണത്തിലെ 56ഓളം തൊഴിലാളികള്‍ക്കാണ് ഇന്ന് ഗ്രാമപഞ്ചായത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ കാര്‍ഡ് നല്‍കിയത്.

## Article Content

**പേരാമ്പ്ര: **വര്‍ഷങ്ങളായി പേരാമ്പ്ര പട്ടണത്തിലെ വഴിയോര കച്ചവടം നടത്തി വരുന്നവര്‍ക്ക് ആശ്വാസമായി ഗ്രാമപഞ്ചായത്ത് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി. പട്ടണത്തിലെ 56ഓളം തൊഴിലാളികള്‍ക്കാണ് ഇന്ന് ഗ്രാമപഞ്ചായത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ കാര്‍ഡ് നല്‍കിയത്.

കാര്‍ഡ് വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, എഴുപത്തഞ്ച് വര്‍ഷമായി പേരാമ്പ്ര തെരുവോരത്ത് കച്ചവടം നടത്തുന്ന എരവട്ടൂര്‍ ഇബ്രാഹിംമിന് കാര്‍ഡ് നല്‍കി ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. റീന അധ്യക്ഷനായി. വര്‍ഷങ്ങളായി പേരാമ്പ്രയിലെ തെരുവോരത്ത് കച്ചവടം നടത്തി ഉപജീവന മാര്‍ഗം കണ്ടെത്തുന്നവര്‍ക്കാണ് ലൈസന്‍സ് നല്‍കിയത്.

ഗ്രാമപഞ്ചായത്ത് അംഗങ്ങളെ മിനി പൊന്‍പറ, സി.എം. സജു, വിനോദ് തിരുവോത്ത് സംയുക്ത വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ പ്രതിനിധികളെ സിഎം രാമദാസന്‍, ചന്ദ്രന്‍ കല്ലൂര്‍, എന്‍.എം അഷ്‌റഫ് എന്നിവര്‍ സംബന്ധിച്ചു എന്നിവര്‍ സംബന്ധിച്ചു.

പേരാമ്പ ഗ്രാമ പഞ്ചായത്ത് വഴിയോര കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നല്‍കിയതിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമതി പേരാമ്പ്ര യൂണിറ്റ് ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ധര്‍ണ്ണ നടത്തിയിരുന്നു. ലൈസന്‍സ് നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നും നിയമ വിധേയമായി കച്ചവടം നടത്തുന്ന വ്യാപാരികള്‍ക്ക് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ധര്‍ണ്ണ നടത്തിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18684/perampra-grama-panchayat-with-identity-card-for-street-vendors-in-perampra)