---
title: "ഇനി പേരാമ്പ്ര പട്ടണത്തിലെ വഴിയോരത്ത് തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് കച്ചവടം നടത്താം"
english_title: "Holders of ID cards can now shop at the roadside in Perambra town"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18691/holders-of-id-cards-can-now-shop-at-the-roadside-in-perambra-town"
published_at: "2022-01-01T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d03fa1bcc5a_006 ETI CLG.jpg"
keywords: []
---

# ഇനി പേരാമ്പ്ര പട്ടണത്തിലെ വഴിയോരത്ത് തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് കച്ചവടം നടത്താം

> **Lead Summary:** ** പേരാമ്പ്ര: **വഴിയോരകച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയതോടെ ഈ മേഖലയിലേക്കുള്ള കടന്നു കയറ്റം തടയാന്‍ കഴിയുമെന്നും വഴിയോര കച്ചവടത്തിന് നിയന്ത്രണമായതായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്. കാര്‍ഡ് നല്‍കിയതിനെതിരെ പ്രതിഷേധവുമായ് വ്യാപാരികള്‍ രംഗത്ത് എത്തിയിരുന്നു. കാര്‍ഡ് നല്‍കിയ നടപടിയെ കുറിച്ച് ട്രൂവിഷന്‍ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

** പേരാമ്പ്ര: **വഴിയോരകച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയതോടെ ഈ മേഖലയിലേക്കുള്ള കടന്നു കയറ്റം തടയാന്‍ കഴിയുമെന്നും വഴിയോര കച്ചവടത്തിന് നിയന്ത്രണമായതായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്. കാര്‍ഡ് നല്‍കിയതിനെതിരെ പ്രതിഷേധവുമായ് വ്യാപാരികള്‍ രംഗത്ത് എത്തിയിരുന്നു. കാര്‍ഡ് നല്‍കിയ നടപടിയെ കുറിച്ച് ട്രൂവിഷന്‍ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തെരുവോരത്ത് അനധികൃതമായി പുതുതായി ആളുകള്‍ കടന്ന് വന്ന് കച്ചവടം നടത്തുമ്പോള്‍ പേരാമ്പ്ര മേഖലയിലെ മറ്റ് കച്ചവടക്കാര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത് തിരിച്ചറിയില്‍ കാര്‍ഡ് നല്‍കുന്നതോടെ അവസാനിക്കുമെന്നും പേരാമ്പ്ര ടൗണില്‍ ഇനി മുതല്‍ ഗുഡ്‌സ് ഓട്ടോയില്‍ കച്ചവടം നടത്താന്‍ അനുവദിക്കില്ലെന്നും ലൈസന്‍സുള്ള കടകള്‍ക്ക് മുന്നില്‍ കച്ചവടം നടത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

തെരുവോര കച്ചവടത്തിന്റെ മറവില്‍ നടക്കുന്ന മദ്യം മയക്ക് മരുന്ന് കച്ചവടനത്തിനെതിരെയും മദ്യപിച്ച് കച്ചവടം നടത്തുന്നതിനെതിരെയും കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18691/holders-of-id-cards-can-now-shop-at-the-roadside-in-perambra-town)