---
title: "ചാരായം കൈവശം വെച്ച കുറ്റത്തിന് മുതുകാട് സ്വദേശി എക്‌സൈസ് പിടിയില്‍ "
english_title: "A resident of Muthukad has been arrested by Excise for the crime of possession of charayam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/186920/a-resident-of-muthukad-has-been-arrested-by-excise-for-the-crime-of-possession-of-charayam"
published_at: "2024-02-24T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d97f2de1dcd_1_vatta.jpg"
keywords: []
---

# ചാരായം കൈവശം വെച്ച കുറ്റത്തിന് മുതുകാട് സ്വദേശി എക്‌സൈസ് പിടിയില്‍ 

> **Lead Summary:** **ചക്കിട്ടപ്പാറ : **ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിലെ മുതുകാട് പുളിക്കൂല്‍ സോമന്‍ എന്നയാളെ 2.5 ലിറ്റര്‍ ചാരായം കൈവശം വെച്ച കുറ്റത്തിന് പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.പി ജനാര്‍ദ്ദനനും പാര്‍ട്ടിയും കണ്ടു പിടിച്ച് കേസെടുത്തു.

## Article Content

**ചക്കിട്ടപ്പാറ : **ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിലെ മുതുകാട് പുളിക്കൂല്‍ സോമന്‍ എന്നയാളെ 2.5 ലിറ്റര്‍ ചാരായം കൈവശം വെച്ച കുറ്റത്തിന് പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.പി ജനാര്‍ദ്ദനനും പാര്‍ട്ടിയും കണ്ടു പിടിച്ച് കേസെടുത്തു.

കഴിഞ്ഞ ദിവസം രാത്രി 7.30 നാണ് പിടികൂടിയത്. പാര്‍ട്ടിയില്‍ എഇഐ ഗ്രേഡ് സുരേഷ് ബാബു പി.ഒ, ഗ്രേഡ് ഷാജി, സിഇഒ മാരായ വിജിനീഷ്, ഷബീര്‍, അനൂപ് കുമാര്‍, എക്‌സൈസ് ഡ്രൈവര്‍ പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/186920/a-resident-of-muthukad-has-been-arrested-by-excise-for-the-crime-of-possession-of-charayam)