---
title: "എടവരാട് മജ്‌ലിസുന്നൂര്‍ വാര്‍ഷികം സമാപിച്ചു "
english_title: "Edavarad Majlisunnoor anniversary concluded"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/186956/edavarad-majlisunnoor-anniversary-concluded"
published_at: "2024-02-24T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d995605657a_1_musli.jpg"
keywords: []
---

# എടവരാട് മജ്‌ലിസുന്നൂര്‍ വാര്‍ഷികം സമാപിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **എടവരാട് മുഈനുല്‍ ഇസ്ലാം സെക്കണ്ടറി മദ്രസ്സയില്‍ എല്ലാമാസവും നടത്തി വരുന്ന മജ്‌ലിസുന്നൂറിന്റെ എട്ടാം വാര്‍ഷിക പരിപാടികള്‍ക്ക് മദ്രസ്സ അങ്കണത്തില്‍ സമാപനം കുറിച്ചു കൊണ്ട് സൂഫിവര്യനും പ്രമുഖ പണ്ഡിതനുമായ ചെറുമോത്ത് ഉസ്താദ് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.

## Article Content

** പേരാമ്പ്ര: **എടവരാട് മുഈനുല്‍ ഇസ്ലാം സെക്കണ്ടറി മദ്രസ്സയില്‍ എല്ലാമാസവും നടത്തി വരുന്ന മജ്‌ലിസുന്നൂറിന്റെ എട്ടാം വാര്‍ഷിക പരിപാടികള്‍ക്ക് മദ്രസ്സ അങ്കണത്തില്‍ സമാപനം കുറിച്ചു കൊണ്ട് സൂഫിവര്യനും പ്രമുഖ പണ്ഡിതനുമായ ചെറുമോത്ത് ഉസ്താദ് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.

കൈപ്രം ഖാളി അഷ്‌ക്കറലി ബാഖവി മജ്‌ലിസുന്നൂറിന് കാര്‍മ്മികത്വം വഹിച്ചു. കൈപ്രം, കരുമാറത്ത്, മാവിലിത്താഴ ചേനായി പ്രദേശങ്ങളിലെ മുഴുവന്‍ വിശ്വാസികളുടെയും സംഗമമായി പരിപാടി മാറി.

മജ്‌ലിസുന്നൂറിന്റെ ഭാഗമായുള്ള ഭക്ഷണ വിതരണവും നടന്നു. പ്രസിഡണ്ട് ടി.കെ.കുഞ്ഞമ്മത് ഫൈസി അധ്യക്ഷത വഹിച്ചു.

പ്രമുഖ വാഗ്മി ഹാരിസ് റഹ്‌മാനി തിനൂര്‍ പ്രഭാഷണം നടത്തി. സദര്‍ മുഅല്ലിം അബ്ദുല്‍ ഹമീദ് ദാരിമി പന്തിപ്പൊയില്‍, കെ.പി. അഹമദ് മൗലവി, മുഹമ്മദ് എടവരാട്, പി. സൂപ്പി മൗലവി, ടി.കെ. ഫൈസല്‍, ആലിയോട്ട് മജീദ്, ഒ.എം. അമ്മത്, കക്കോത്ത് മൂസ്സ എന്നിവര്‍ സംസാരിച്ചു.

മദ്രസ്സ കമ്മിറ്റി ജനറല്‍ സെക്രട്ടറി എ.കെ. അബ്ദുല്ലത്തീഫ് സ്വാഗതവും ട്രഷറര്‍ മേപ്പള്ളി അബ്ദുല്ല നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/186956/edavarad-majlisunnoor-anniversary-concluded)