---
title: "കിതാബ് ഫെസ്റ്റിന് തുടക്കമായി "
english_title: "Kitab Fest has started at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/186980/kitab-fest-has-started-at-perambra"
published_at: "2024-02-24T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d9ab06c0312_1_bithu.jpg"
keywords: []
---

# കിതാബ് ഫെസ്റ്റിന് തുടക്കമായി 

> **Lead Summary:** **പേരാമ്പ്ര: **യുവകലാസാഹിതി സംഘടിപ്പിച്ച കിതാബ് ഫെസ്റ്റിന് തുടക്കമായി. ഫെസ്റ്റിന്റെ ഉദ്ഘാടനം ഡോ: വത്സലന്‍ വാതുശ്ശേരി നിര്‍വ്വഹിച്ചു. പുസ്തകം എഴുതാനും അതേക്കുറിച്ച് ചര്‍ച്ച ചെയ്യാനും അസാമാന്യമായ ധൈര്യം വേണ്ട കാലമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

**പേരാമ്പ്ര: **യുവകലാസാഹിതി സംഘടിപ്പിച്ച കിതാബ് ഫെസ്റ്റിന് തുടക്കമായി. ഫെസ്റ്റിന്റെ ഉദ്ഘാടനം ഡോ: വത്സലന്‍ വാതുശ്ശേരി നിര്‍വ്വഹിച്ചു. പുസ്തകം എഴുതാനും അതേക്കുറിച്ച് ചര്‍ച്ച ചെയ്യാനും അസാമാന്യമായ ധൈര്യം വേണ്ട കാലമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.

എഴുത്തുകാരേക്കാളും പുസ്തകങ്ങളെ മുന്നില്‍ നിര്‍ത്തേണ്ട കാലമാണിതെന്നും ആധുനിക കേരളത്തെ സൃഷ്ടിച്ചതില്‍ നവോത്ഥാന നായകരെപ്പോലെ പുസ്തകങ്ങള്‍ക്കും സുപ്രധാനമായ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘാടക സമിതി ചെയര്‍മാന്‍ രാജന്‍ തിരുവോത്ത് അധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് യു.കെ. കുമാരന്‍ മുഖ്യാതിഥിയായി. യുവകലാസാഹിതി സംസ്ഥാന ട്രഷറര്‍ അഷ്‌റഫ് കുരുവട്ടൂര്‍ ആമുഖഭാഷണം നടത്തി.

യുവകലാസാഹിതി ജനറല്‍ സെക്രട്ടറി ഡോ. ഒ.കെ. മുരളീകൃഷ്ണന്‍, എ.കെ. പത്മനാഭന്‍, വനിതാകലാസാഹിതി സംസ്ഥാന പ്രസിഡന്റ് അജിത നമ്പ്യാര്‍, കാവില്‍ പി. മാധവന്‍, ചാലിക്കര രാധാകൃഷ്ണന്‍, ടി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

കിത്താബ് ലോഗോ ഡിസൈന്‍ ചെയ്ത സതീഷ് ചളിപ്പാടത്തെ ആദരിച്ചു. സംഘടകമമിതി ജനറല്‍ കണ്‍വീനര്‍ എ. പ്രദീപ് കുമാര്‍ സ്വാഗതവും ട്രഷറര്‍ കെ.വി. സത്യന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/186980/kitab-fest-has-started-at-perambra)