---
title: "മേപ്പയ്യൂര്‍ ടൗണ്‍ ജുമാ മസ്ജിദ് ഉദ്ഘാടനം "
english_title: "Inauguration of Mepayyur Town Juma Masjid"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/186999/inauguration-of-mepayyur-town-juma-masjid"
published_at: "2024-02-24T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d9bb4d8399b_1_masgith.jpg"
keywords: []
---

# മേപ്പയ്യൂര്‍ ടൗണ്‍ ജുമാ മസ്ജിദ് ഉദ്ഘാടനം 

> **Lead Summary:** **മേപ്പയ്യൂര്‍: **പുതുക്കി പണിത മേപ്പയ്യൂര്‍ ടൗണ്‍ ജുമാ മസ്ജിദ് ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

**മേപ്പയ്യൂര്‍: **പുതുക്കി പണിത മേപ്പയ്യൂര്‍ ടൗണ്‍ ജുമാ മസ്ജിദ് ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

അസര്‍ നിസ്‌ക്കാരത്തിന് നേതൃത്വം നല്‍കിയാണ് ഉദ്ഘാടനം ചെയ്തത്. മഹല്ല് ഖാസി കെ. നിസാര്‍ റഹ്‌മാനി അധ്യക്ഷത വഹിച്ചു.

സിദ്ദീഖ് മാഹിരി, ശിഹാബ് മാഹിരി, കൊടുമയില്‍ കുഞ്ഞമ്മത് ഹാജി, കെ.കെ കുഞ്ഞമ്മത് ഹാജി, കൊടുമയില്‍ അസ്സെനാര്‍ ഹാജി, യു. നിസാര്‍ ദാരിമി, നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹിം ഹോണസ്റ്റി, ഇ കുഞ്ഞിമൊയ്തി, ജലീല്‍ ചേണിയാംകണ്ടി, എം.എം. അഷറഫ്, കെ.കെ സീതി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/186999/inauguration-of-mepayyur-town-juma-masjid)