---
title: "മേപ്പയ്യൂര്‍ ടൗണ്‍ ജുമാ മസ്ജിദ് ഉദ്ഘാടനത്തിന് മങ്ങാട്ടുമ്മല്‍ ക്ഷേത്ര കമ്മിറ്റിയുടെ സൗഹൃദ വിരുന്ന് "
english_title: "Friendship banquet of Mangattummal Temple Committee for the inauguration of Mepayyur Town Juma Masjid"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/187006/friendship-banquet-of-mangattummal-temple-committee-for-the-inauguration-of-mepayyur-town-juma-masjid"
published_at: "2024-02-24T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d9c041f332d_1_payasam.jpg"
keywords: []
---

# മേപ്പയ്യൂര്‍ ടൗണ്‍ ജുമാ മസ്ജിദ് ഉദ്ഘാടനത്തിന് മങ്ങാട്ടുമ്മല്‍ ക്ഷേത്ര കമ്മിറ്റിയുടെ സൗഹൃദ വിരുന്ന് 

> **Lead Summary:** **മേപ്പയ്യൂര്‍ **: മേപ്പയ്യൂര്‍ ടൗണ്‍ ജുമാ മസ്ജിദ് ഉദ്ഘാടനത്തിന് മങ്ങാട്ടുമ്മല്‍ ക്ഷേത്ര കമ്മിറ്റിയുടെ സൗഹൃദ വിരുന്ന്.

## Article Content

**മേപ്പയ്യൂര്‍ **: മേപ്പയ്യൂര്‍ ടൗണ്‍ ജുമാ മസ്ജിദ് ഉദ്ഘാടനത്തിന് മങ്ങാട്ടുമ്മല്‍ ക്ഷേത്ര കമ്മിറ്റിയുടെ സൗഹൃദ വിരുന്ന്.

മതസൗഹാര്‍ദത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മേപ്പയ്യൂര്‍ മങ്ങാട്ടുമ്മല്‍ പരദേവതാ ക്ഷേത്ര ഭാരവാഹികളും വനിതാ കമ്മറ്റി അംഗങ്ങളും മേപ്പയ്യൂരില്‍ നടന്ന ടൗണ്‍ ജുമാ മസ്ജിദിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സൗഹൃദ വിരുന്നൊരുക്കിയാണ് ക്ഷേത്ര കമ്മറ്റി ആഘോഷിച്ചത്.

ജുമാ മസ്ജിദ് ഉദ്ഘാടനത്തിന് എത്തിയ മുഴുവന്‍ ആളുകള്‍ക്കും ക്ഷേത്ര കമ്മറ്റിയുടെ വക പായസം വിതരണം നടത്തി. ക്ഷേത്ര രക്ഷാധികാരി സുരേഷ് മങ്ങാട്ടുമ്മല്‍ മസ്ജിദ് നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ ഹോണസ്റ്റി ഇബ്രാഹിമിന് പായസം കൈമാറി.

മേപ്പയ്യൂര്‍ മങ്ങാട്ടുമ്മല്‍ ക്ഷേത്രം രക്ഷാധികാരി സുരേഷ് മങ്ങാട്ടുമ്മല്‍, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് സി.എം ബാലന്‍, സെക്രട്ടറി എം.എം ബാബു, വനിതാ കമ്മിറ്റി ഭാരവാഹികളായ റീന പടിക്കല്‍, പങ്കജ മങ്ങാട്ടുമ്മല്‍ തുടങ്ങിയവര്‍ സൗഹൃദ വിരുന്നിന് നേതൃത്വം നല്‍കി.

ടൗണ്‍ ജുമാ മസ്ജിദ് പ്രസിഡന്റ് കൊടുമയില്‍ കുഞ്ഞമ്മത് ഹാജി, സെക്രട്ടറി യു നിസാര്‍ ദാരിമി, നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹിം ഹോണസ്റ്റി, ഇ. കുഞ്ഞിമൊയ്തി, ജലീല്‍ ചേണിയാം കണ്ടി തുടങ്ങിയവര്‍ ക്ഷേത്രകമ്മിറ്റിക്ക് വേണ്ട സഹായസഹകരണങ്ങള്‍ ഒരുക്കി കൊടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/187006/friendship-banquet-of-mangattummal-temple-committee-for-the-inauguration-of-mepayyur-town-juma-masjid)