---
title: "ഭക്തിഗാന ഓഡിയോ ആല്‍ബം പ്രകാശനം ചെയ്തു "
english_title: "Devotional audio album released at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/187026/devotional-audio-album-released-at-perambra"
published_at: "2024-02-24T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d9d34710b5b_1_albam.jpg"
keywords: []
---

# ഭക്തിഗാന ഓഡിയോ ആല്‍ബം പ്രകാശനം ചെയ്തു 

> **Lead Summary:** **പേരാമ്പ്ര:** പാണ്ടിക്കോട് പരദേവതയെ സ്തുതിക്കുന്ന ഭക്തിഗാന ഓഡിയോ ആല്‍ബം പാണ്ടിക്കോട് പരദേവതാ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ വെച്ച് പ്രകാശനം ചെയ്തു.

## Article Content

**പേരാമ്പ്ര:** പാണ്ടിക്കോട് പരദേവതയെ സ്തുതിക്കുന്ന ഭക്തിഗാന ഓഡിയോ ആല്‍ബം പാണ്ടിക്കോട് പരദേവതാ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ വെച്ച് പ്രകാശനം ചെയ്തു.

ജനാര്‍ദ്ദനന്‍ വെങ്ങപ്പറ്റ രചനയും സംഗീതവും നിര്‍വഹിച്ച് പ്രശസ്ത പിന്നണി ഗായകന്‍ ശ്രീജിത്ത് കൃഷ്ണ ആലപിച്ച പാണ്ടിക്കോട് പരദേവതാ ക്ഷേത്ര ഭക്തിഗാനം മലയാളം ടീയേട്രിക്കല്‍ ഹെറിറ്റേജ് ആന്റ് ആട്‌സ് മാത പേരാമ്പ്രയുടെ ഡയറക്ടര്‍ കനകദാസ് പേരാമ്പ്ര ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ വെച്ച് പ്രകാശനം ചെയ്തു.

ക്ഷേത്രകമ്മിറ്റി പ്രസിഡണ്ട് സന്തോഷ് ഹരിപുരം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭാരവാഹികളായ ബാലകൃഷ്ണന്‍, പുലിക്കോട്ട് ഗോപാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/187026/devotional-audio-album-released-at-perambra)